Quantcast

'ഡാ... ഞാന്‍ വിളിച്ചതെന്തിനാന്ന് ചോദിക്ക്, അവസാനത്തെ ടെസ്റ്റും പാസ്സായടാ'; വി.കെ ശ്രീരാമനെ വിളിച്ച് മമ്മൂട്ടി

മമ്മൂട്ടി ടെസ്റ്റ് പാസാവുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും വി.കെ ശ്രീരാമന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    19 Aug 2025 6:19 PM IST

ഡാ... ഞാന്‍ വിളിച്ചതെന്തിനാന്ന് ചോദിക്ക്, അവസാനത്തെ ടെസ്റ്റും പാസ്സായടാ; വി.കെ ശ്രീരാമനെ വിളിച്ച് മമ്മൂട്ടി
X

കോഴിക്കോട്: മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ വി.കെ ശ്രീരാമന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.കെ ശ്രീരാമന്റെ പ്രതികരണം.

താന്‍ ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴാണ് മമ്മൂട്ടി തന്നെ വിളിച്ച് ടെസ്റ്റ് പാസായ വിവരം പറഞ്ഞതെന്നും അദ്ദേഹം ടെസ്റ്റ് പാസാവുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും വി.കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിന്നെ ഞാന്‍ കൊറേ നേരായീലോ വിളിക്കണ്? നീ വളരെ ബിസി ആണ് ആണ് ലേ? 'ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. 'കാറോ? 'ഡ്രൈവന്‍ വീട്ടിപ്പോയി. ഇന്ദുചൂഡന്‍സ് പ്രദര്‍ദശനത്തിന് വന്നതാ. അത് കഴിഞ്ഞ്, അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു. അപ്പ അവന്‍ പോയി..''

ഡാ ഞാന്‍ വിളിച്ചതെന്തിനാന്ന് ചോദിക്ക്... നീ 'എന്തിനാ? 'അവസാനത്തെ ടെസ്റ്റും പാസ്സായട. 'ദാപ്പോവല്യേ കാര്യം? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. 'നീയ്യാര് പടച്ചോനോ?

'ഞാന്‍ കാലത്തിനു മുമ്പേ നടക്കുന്നവന്‍. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവന്‍'. 'എന്താ മിണ്ടാത്ത് ???' ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍. യാ ഫത്താഹ്. സര്‍വ്വ ശക്തനായ തമ്പുരാനേ... കാത്തു കൊള്ളണേ!

നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. താരത്തിന്റെ വന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍. മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കുന്ന ഫോട്ടോയാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വൈകാരികമായ കുറിപ്പുകളടക്കം പലരും പങ്കുവെക്കുന്നുണ്ട്.

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന സൂചന നല്‍കി ആദ്യം പോസ്റ്റു പങ്കുവെച്ചത് നിര്‍മാതാവ് ആന്റോ ജോസഫും സന്തതസഹചാരി ജോര്‍ജുമാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ പോസ്റ്റ് ഏറ്റെടുത്തത്.

TAGS :

Next Story