പ്രിയന്റെ ഓട്ടത്തിനൊപ്പം മമ്മൂട്ടിയും? 'പ്രിയൻ ഓട്ടത്തിലാണ്' നാളെയെത്തും

ഷറഫുദ്ധീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'

MediaOne Logo

Web Desk

  • Updated:

    2022-06-23 15:44:20.0

Published:

23 Jun 2022 3:24 PM GMT

പ്രിയന്റെ ഓട്ടത്തിനൊപ്പം മമ്മൂട്ടിയും? പ്രിയൻ ഓട്ടത്തിലാണ്  നാളെയെത്തും
X

ഷറഫുദ്ധീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. ചിത്രം നാളെയാണ് തിയറ്ററിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു എന്ന റിപ്പോർട്ടുകൾ വരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയുടെ ട്വീറ്റിന് പിന്നാലെയാണ് താരം അതിഥി വേഷത്തിൽ എത്തുമെന്ന് ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്.

ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നറായി എത്തുന്ന ചിത്രം ഷറഫുദ്ദീന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ഓടി നടക്കുന്നതിനാൽ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്തയാളാണ് ചിത്രത്തിൽ ഷറഫുദ്ദീന്റെ കഥാപാത്രം. c/o സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'

വൗ സിനിമാസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആർ ജെ. , കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. സന്തോഷ് തൃവിക്രമൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.


TAGS :

Next Story