Quantcast

പാന്‍ ഇന്ത്യന്‍ ഫൈറ്റിന് മമ്മൂട്ടിയും ദുല്‍ഖറും; 'ഓമും' 'ആകാശംലോ ഒക താര'യും നാളെ തിയേറ്ററുകളില്‍

വിവിധ ഭാഷകളില്‍ ഇരുചിത്രങ്ങളും റിലീസ് ചെയ്യുന്നുണ്ട്

MediaOne Logo
mammooty dulqer salman movie release
X

മലയാള സിനിമക്ക് വിശേഷ ദിവസമാണ് നാളെ. രണ്ട് സൂപ്പര്‍ താരങ്ങളുടെ, അച്ഛന്റെയും മകന്റെയും, സിനിമകളുടെ പാന്‍ ഇന്ത്യന്‍ റിലീസ് നാളെയാണ്. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന 'ഓം - ഓപ്പറേഷന്‍ മോള്‍', ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'ആകാശംലോ ഒക താര' എന്നിവയാണ് നാളെ തിയേറ്ററുകളിലെത്തുന്നത്. വിവിധ ഭാഷകളില്‍ ഇരുചിത്രങ്ങളും റിലീസ് ചെയ്യുന്നുണ്ട്.

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചുള്ള വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ ഇരുചിത്രങ്ങളുടെയും റിലീസിനെ കുറിച്ച് പറഞ്ഞു. ദുല്‍ഖറിന്റെ 'ആകാശംലോ ഒക താര' നാളെ റിലീസാവുകയാണെന്ന് മമ്മൂട്ടിയും, മമ്മൂട്ടിയുടെ 'ഓം' നാളെ റിലീസാവുകയാണെന്ന് ദുല്‍ഖറും പറഞ്ഞു. ഇരട്ട ആഘോഷമാണെന്ന് ദുല്‍ഖര്‍ ഇന്‍സ്റ്റ പോസ്റ്റില്‍ പറഞ്ഞു.

രാജ്കുമാര്‍ പെരിയസാമിയാണ് മമ്മൂട്ടിയെയും ധനുഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി 'ഓം - ഓപ്പറേഷന്‍ മോള്‍' സംവിധാനം ചെയ്തത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ആര്‍ ടേക്ക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ കേരള വിതരണാവകാശം ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സാണ് സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. നേരത്തെ 'ഓം: ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ്' എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രം ഇപ്പോള്‍ 'ഓം: ഓപ്പറേഷന്‍ മോള്‍' എന്ന പേരിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ആന്ധ്രാപ്രദേശിലെയും തമിഴ്നാട്ടിലെയും ശേഷാചലം വനമേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ചന്ദനമര കടത്താണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. തമിഴ്നാട് ഓര്‍ഗനൈസ്ഡ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലെ അണ്ടര്‍കവര്‍ ഓഫീസറായി ധനുഷ് വേഷമിടുമ്പോള്‍ ആന്ധ്രാപ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന് നേതൃത്വം നല്‍കുന്ന ഐപിഎസ് ഓഫീസര്‍ നിത്യ റെഡ്ഡിയായി സായ് പല്ലവിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 16ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം, രജിനികാന്തിന്റെ 'ജയിലര്‍ 2' റിലീസുമായി മുഖാമുഖം വരുന്നത് ഒഴിവാക്കാനാണ് നവംബര്‍ 20ലേക്ക് മാറ്റിവെച്ചത്.

പവന്‍ സാദിനേനി ഒരുക്കിയ 'ആകാശംലോ ഒക താര' ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്നാണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് നായിക. സമൂഹം മുന്നില്‍ വെക്കുന്ന അതിര്‍വരമ്പുകള്‍ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാന്‍ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നില്‍ക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും വൈകാരിക മുഹൂര്‍ത്തങ്ങളും ഫീല്‍ ഗുഡ് ഘടകങ്ങളും സമന്വയിപ്പിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

TAGS :

Next Story