Quantcast

'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം'; ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ

നിർമാതാക്കളുടെ തർക്കത്തിൽ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വിരാജ്, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവർ നേരത്തെ രംഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    14 Feb 2025 7:59 PM IST

Mohanlal supports Antony Perumbavoor
X

കൊച്ചി: നിർമാതാക്കളുടെ തർക്കത്തിൽ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ പിന്തുണ അറിയിച്ചത്. പൃഥ്വിരാജ്, സംവിധായകൻ വിനയൻ, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവർ നേരത്തെ തന്നെ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ നിർമാതാവായ ജി. സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ജൂൺ ഒന്ന് മുതൽ സിനിമാ സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച് ആന്റണി പെരുമ്പാവൂർ രംഗത്തെത്തി. തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവെക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘടനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നുമാണ് സുരേഷ് കുമാറിന് മറുപടിയായ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

TAGS :

Next Story