Quantcast

നേര്: 11 ദിവസം 60 കോടി; ഇത് മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ്

കേരളത്തിൽ മാത്രമല്ല വിദേശത്തും മികച്ച കളക്ഷൻ നേടാനായതാണ് നേരിന്റെ കുതിപ്പിൽ നിർണായകമാകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-12-31 12:37:27.0

Published:

31 Dec 2023 12:35 PM GMT

നേര്: 11 ദിവസം 60 കോടി; ഇത് മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ്
X

തുടർപരാജയങ്ങൾകൊണ്ട് നട്ടംതിരിയുകയായിരുന്ന മോഹൻലാലിന്റെ അതിഗംഭീര തിരിച്ചുവരവാണ് നേര്. 11 ദിവസം കൊണ്ട് മാത്രം ചിത്രം നേടിയ ആഗോള കളക്ഷൻ 60 കോടിയാണ്. വിമർശകർക്കുള്ള വായടപ്പൻ മറുപടിയാണ് മോഹൻലാൽ നേരിലൂടെ നൽകിയതെന്നാണ് ആരാധകപക്ഷം.

ഈ വർഷം മോഹൻലാലിന്റേതായി തിയറ്ററിലെത്തിയ എലോൺ വലിയ പരാജയമാണ് നേരിട്ടത്. ഷാജികൈലാസിനെ കൂട്ടുപിടിച്ച് മോഹൻലാൽ നടത്തിയ പരീക്ഷണം ബോക്‌സ്ഓഫീസിൽ മൂക്കുംകുത്തി വീണു. ഇതോടെ ആരാധകരും നിരാശരായി. ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം തിയറ്റർ നിറക്കാൻ ലാലിന് ആയിരുന്നില്ല. അതിനെല്ലാം പലിശയും ചേർത്തുള്ള മറുപടിയാണ് നേര് നൽകിയത്.

കേരളത്തിൽ മാത്രമല്ല വിദേശത്തും മികച്ച കളക്ഷൻ നേടാനായതാണ് നേരിന്റെ കുതിപ്പിൽ നിർണായകമാകുന്നത്. വെറും ഒമ്പത് ദിവസങ്ങൾ കൊണ്ടായിരുന്നു ആഗോള ബോക്‌സ് ഓഫീസിൽ 50 കോടി ക്ലബിൽ എത്തിയത്. മോഹൻലാലിന് ഹിറ്റ് മാത്രം നൽകിയ സംവിധായകനാണ് ജീത്തു. അതുകൊണ്ടു തന്നെയാണ് ആരാധകർക്ക് നേരിലുള്ള പ്രതീക്ഷ വർദ്ധിച്ചതും. സസ്‌പെൻസും ട്വിസ്റ്റും പ്രതീക്ഷിച്ച് തിയറ്ററിലെത്തരുതെന്ന് റിലീസിന് മുൻപേ ഇന്റർവ്യൂകളിൽ ജീത്തു തുറന്നുപറയുകയു ചെയ്തിരുന്നു.

കോർട് റൂം ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന നേര് ജോണറിനോട് പൂർണമായും നീതി പുലർത്തുന്നുണ്ട്. വക്കീൽ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ ഉള്ളത്. തീരെ ആത്മവിശ്വാസമില്ലാത്ത വക്കീൽ കഥാപാത്രം ചിത്രത്തിൽ പിന്നീട് വിജയത്തിലേക്ക് എത്തുകയാണ്. മോഹൻലാലിന്റെ പ്രകടനവും കയ്യടി നേടി. പുതുവർഷത്തിലും പ്രതീക്ഷയുള്ള ഒരുപിടി ചിത്രങ്ങൾ മോഹൻലാലിന്റേതായി തിയറ്ററിലെത്താനുണ്ട്. 2023 മാത്രമല്ല, 2024ലും മോഹൻലാലിന്റേത് ആകുമെന്നാണ് ആരാധക വിലയിരുത്തലുകൾ. പാൻ ഇന്ത്യൻ റിലീസുകളും ഇക്കൂട്ടത്തിൽ ഉണ്ട്.


TAGS :

Next Story