Quantcast

'കാത്തിരുന്നോളൂ... ഒരു ബോംബ് വരുന്നുണ്ട്, രണ്ട് മാസത്തിനകം..' മണി ഹെയ്സ്റ്റ് ആരാധകരോട് നടന്‍

അഞ്ചാമത്തെ സീസണിന്‍റെ ട്രെയിലര്‍ ഏവരിലും ആവേശം നിറക്കുന്നതായിരുന്നു

MediaOne Logo

Web Desk

  • Published:

    4 July 2021 2:23 PM GMT

കാത്തിരുന്നോളൂ... ഒരു ബോംബ് വരുന്നുണ്ട്, രണ്ട് മാസത്തിനകം.. മണി ഹെയ്സ്റ്റ് ആരാധകരോട് നടന്‍
X

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട വിദേശ ഭാഷ നെറ്റ് ഫ്ലിക്സ് സീരീസാണ് മണി ഹെയ്സ്റ്റ്. സീരീസിന്‍റെ അഞ്ചാം സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകരെ ആവേശത്തിലാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സീരീസിലെ സുവാരസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ മാരിയോ. കാത്തിരിക്കൂ, ഇന്നേക്ക് രണ്ട് മാസം കഴിഞ്ഞാല്‍ ഒരു ബോംബ് വരുന്നുണ്ട് എന്ന് സീരീസിലെ തന്‍റെ കഥാപാത്രമായ പോലീസ് ഓഫീസറുടെ ചിത്രം പങ്കുവെച്ച് മാരിയോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

അഞ്ചാമത്തെ സീസണിന്‍റെ ട്രെയിലര്‍ ഏവരിലും ആവേശം നിറക്കുന്നതായിരുന്നു. സീരീസിന്‍റെ അവസാനത്തെ സീസണായിരിക്കും സീസണ്‍ 5. മെയിലാണ് ടീസര്‍ റിലീസ് ചെയ്തത്. ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനായെത്തിയ സംഘം നേരിട്ട തിരിച്ചടികളോടെയാണ് സീസണ്‍ 4 അവസാനിച്ചത്. പോലീസിന്‍റെ ഭാഗത്തുനിന്നുള്ള ചെറുത്തുനില്‍പ്പിന്‍റെ കാര്യത്തില്‍ സുവാരസ് പ്രസക്തമായ ഒരു പങ്ക് വഹിക്കുമെന്നാണ് നോക്കിക്കാണുന്നത്.

TAGS :

Next Story