'ബികെയു' മുതല്‍ 'കുങ് ഫു ലെജന്‍ഡ്' വരെ; ഒടിടിയിലെത്തിയത് ഇഷ്ടംപോലെ സിനിമകള്‍
ഈ വാരാന്ത്യം ആഘോഷമാക്കാന്‍ ഒടിടിയില്‍ സ്ട്രീമിങ്ങിനെത്തിയത് നിരവധി സിനിമകള്‍

ഈ വാരാന്ത്യം ആഘോഷമാക്കാന്‍ ഒടിടിയില്‍ സ്ട്രീമിങ്ങിനെത്തിയത് നിരവധി സിനിമകള്‍. നിവിന്‍ പോളി-മമിത ബൈജു സൂപ്പര്‍ഹിറ്റ് ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് മുതല്‍ ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചിത്രം 'കുങ്ഫു ലെജന്‍ഡ്' വരെ ഒടിടിയിലെത്തിയിട്ടുണ്ട്. മൃണാള്‍ താക്കൂര്‍-ഹുമ ഖുറേഷി ചിത്രം 'പൂജ മേരി ജാന്‍', ഐശ്വര്യ ലക്ഷ്മി-അര്‍ജുന്‍ ദാസ് ചിത്രം 'ലവ്' എന്നിവയും സ്ട്രീമിങ് തുടങ്ങി.
ബെത്‌ലേഹം കുടുംബ യൂണിറ്റ്
ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ചത്. കോളേജ് വിദ്യാർത്ഥിനിയായ ആഷ്‌ലി, അയൽവാസിയായ ജസ്റ്റിനുമായി പ്രണയത്തിലാകുന്നതും തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ റൊമാന്‍റിക് കോമഡി ചിത്രത്തിൽ സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പൂജ മേരി ജാൻ
മൃണാൾ താക്കൂറും ഹുമ ഖുറേഷിയും ഒന്നിച്ച 'പൂജ മേരി ജാൻ' സീ5-ൽ സ്ട്രീമിങ് തുടങ്ങി. പൂജ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. നവ്ജോത് ഗുലാത്തി സംവിധാനം ചെയ്ത ഈ ചിത്രം മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജനാണ് നിർമിച്ചിരിക്കുന്നത്.
ലവ്
അർജുൻ ദാസും ഐശ്വര്യാ ലക്ഷ്മിയും ഒരുമിച്ച ലവ് നെറ്റ്ഫ്ലിക്സിൽ പ്രദര്‍ശനം തുടങ്ങി. ബാലാജി മോഹൻ സംവിധാനം ചെയ്ത് സൗന്ദര്യ രജനികാന്ത് നിർമ്മിക്കുന്ന ഈ പരമ്പര തമിഴിന് പുറമെ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ കാണാം.
'ദുപഹിയ സീസൺ 2'
ആദ്യ സീസണിന്റെ വൻ വിജയത്തിന് ശേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കോമഡി ഡ്രാമ പരമ്പര 'ദുപഹിയ സീസൺ 2' ഒക്ടോബര്‍ 1ന് ഒടിടിയിലെത്തി. ആമസോൺ പ്രൈം വീഡിയോയിലൂടെ സിരീസ് കാണാം. ഒരു ഗ്രാമത്തിലെ വിചിത്ര സംഭവങ്ങളും അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ രസകരമായ ജീവിത സാഹചര്യങ്ങളുമാണ് സീരീസിന്റെ പ്രമേയം. ഗജ്‍രാജ് റാവു, രേണുക ഷഹാനെ, സ്പര്‍ശ് ശ്രീവാസ്തവ എന്നിവരാണ് അഭിനേതാക്കൾ.
മദര്‍ പ്രോമിസ്
ജനപ്രിയ കന്നഡ താരം ഡാലി ധനഞ്ജയ പ്രധാന വേഷത്തിലെത്തുന്ന ക്രൈം കോമഡി ചിത്രമാണ് മദർ പ്രോമിസ്. ചിത്രം സീ5 വഴി സ്ട്രീമിംഗ് ആരംഭിച്ചു.ഗീത, പൂർണ്ണചന്ദ്ര മൈസൂരു, സി. ഗുരുദത്ത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
കുങ് ഫു ലെജൻഡ്
ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ‘Ip Man: Kung Fu Legend’ ലയൺസ്ഗേറ്റ് പ്ലേയിൽ ലഭ്യമാണ്. 1950കളിലെ ഹോങ്കോങ്ങാണ് പശ്ചാത്തലം. വിങ് ചുൻ മാസ്റ്ററായ ഐപ് മാന്റെ വേഷത്തിൽ ഡെന്നിസ് ടോ എത്തുന്നു. പൊലീസ് ജോലി ഉപേക്ഷിച്ച് ആയോധനകലാ പരിശീലനകേന്ദ്രം ആരംഭിക്കുന്ന ഐപ് മാൻ, പ്രാദേശിക ആയോധനകലാ സമൂഹവുമായി ബന്ധപ്പെട്ട ഭൂമിയിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന വെസ്റ്റേൺ ബോക്സിങ് ജിമ്മിനെതിരെ രംഗത്തുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
Adjust Story Font
16

