ഇനി നസ്ലിന്റെ മോളിവുഡ് ടൈംസ്: ബുക്കിങ് ആരംഭിച്ചു
മോളിവുഡ് ടൈംസിൽ ആരാധകർ ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലിൻ എത്തുന്നത്

നസ്ലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുമായി മോളിവുഡ് ടൈംസ് വരുന്നു. സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. ബുക്ക് മൈ ഷോ, സൊമാറ്റോയുടെ ഡിസ്ട്രിക്ട്, ടിക്ക്ന്യൂ തുടങ്ങിയ ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
സംഗീത്, ഷറഫുദ്ധീൻ എന്നിവരെല്ലാം ചേരുന്ന കലക്കൻ വിരുന്നാണ് മോളിവുഡ് ടൈംസ് ഒരുക്കുന്നതെന്നാണ് ട്രെയ്ലർ തരുന്ന സൂചന.
അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആഷിഖ് ഉസ്മാൻ ആണ്. തിരക്കഥ രാമു സുനിൽ.
ജയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഡൗൺ ട്രോഡൻ ആണ്.
മോളിവുഡ് ടൈംസിൽ ആരാധകർ ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലിൻ എത്തുന്നത്.
വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ.
ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.
Adjust Story Font
16

