Quantcast

ഇനി രാജാവിൻ്റെ വരവ്; എമ്പുരാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശനിയാഴ്ചയെത്തും

ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് എമ്പുരാൻ

MediaOne Logo

Web Desk

  • Updated:

    2023-11-10 12:44:51.0

Published:

10 Nov 2023 12:45 PM GMT

Now the arrival of the king; Empuran first look poster will arrive on Saturday
X

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥിരാജ് സുകുമാരൻ ഒരുക്കുന്ന എമ്പുരാൻ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നവംബർ 11ന് പുറത്തിറങ്ങും. വെകുന്നേരം അഞ്ചുമണിക്കാണ് പോസറ്റർ റിലീസാകുക. പൃഥിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ.

ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് എമ്പുരാൻ. പൃഥിരാജിന്റെ ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനും മുരളിഗോപിയാണ് തിരകഥയൊരുക്കിയത്.

കഴിഞ്ഞ ഒക്ടോബർ 5ന് ഡൽഹിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഡൽഹി ഫരീദാബാദ് എന്നീവിടങ്ങളിലെ ചിത്രീകരണത്തിന് ശേഷം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്. അതേസമയം കൊച്ചിയിൽ സിനിമക്ക് വേണ്ടിയുള്ള സെറ്റ് വർക്കുകൾ പുരോഗമിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

TAGS :

Next Story