Quantcast

കോഴിക്കോടിന് ഓണം ഹൈലൈറ്റാ; ആ​ഗസ്റ്റ് 31 മുതൽ ഹൈലൈറ്റ് മാളിൽ 'ഒന്നിച്ചോണം'

ഓണത്തിന്റെ വർണക്കാഴ്ചകളുമായി ഹൈലൈറ്റ് ഓണം ആഘോഷിക്കുമ്പോൾ കോഴിക്കോടും കൂടെ കൂടും.

MediaOne Logo

Web Desk

  • Updated:

    2025-08-29 05:34:47.0

Published:

29 Aug 2025 10:46 AM IST

Hilite onnichonam
X

കോഴിക്കോട്: ഇത്തവണ കോഴിക്കോടിന് ഓണം ഹൈലൈറ്റാണ്. ഓണത്തിന്റെ പെരുമയും ഐശ്വര്യവും സമ്പൽസമൃദ്ധിയും വിളിച്ചോതി കോഴിക്കോട് ഹൈലൈറ്റ് മാൾ വലിയ ആഘോഷങ്ങളുമായാണ് ഉപഭോക്താക്കളെ വരവേൽക്കുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഹൈലൈറ്റ് ഒന്നിച്ചോണം 2025 എന്ന പേരിൽ ആ​ഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഏഴുവരെയാണ് ആഘോഷപരിപാടികൾ നടക്കുന്നത്. ഓണത്തിന്റെ വർണക്കാഴ്ചകളുമായി ഹൈലൈറ്റ് ഓണം ആഘോഷിക്കുമ്പോൾ കോഴിക്കോടും കൂടെ കൂടും.

നാടിന്റെ ​ഗൃഹാതുരത്വവും മനോഹാരിതയും ഓർമിക്കാനും ആസ്വദിക്കാനും സാധിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

15-ഓളം ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം (ആ​ഗസ്റ്റ് 31ന്), കേരള തനിമയുമായി ഓണം മങ്ക (സെപ്റ്റംബർ 1), പാചകവും വാചകവുമായി രാജ് കലേഷ് നയിക്കുന്ന പാചകമത്സരം (സെപ്റ്റം 2), ഏഴാംക്ലാസുവരെയുള്ള കുട്ടികൾക്കായി ചിത്രരചനാമത്സരം (സെപ്റ്റം 3), ആഘോഷം കളറാക്കാൻ വിദ്യാർഥികൾ ഭാ​ഗമാകുന്ന ക്യാമ്പസ് ഫെസ്റ്റ് (സെപ്റ്റം 4), വിവിധ കേരളീയ കലാരൂപങ്ങളും കലാപരിപാടികളുമായി കേരളീയം (സെപ്റ്റം 5), കൂടാതെ രണ്ട് ദിവസത്തെ മ്യൂസിക് ഫെസ്റ്റ് (സെപ്റ്റം 6,7) തുടങ്ങി വിവിധ പരിപാടികൾ ഹൈലൈറ്റിൽ സംഘടിപ്പിക്കും.

ചിത്രരചനാമത്സരം, ക്യാമ്പസ് ഫെസ്റ്റ്, പാചകമത്സരം തുടങ്ങിയവയ്ക്ക് പങ്കെടുക്കാൻ 8943347411 എന്ന നമ്പറിലോ, തന്നിരിക്കുന്ന ക്യൂആർ കോഡ് ഉപയോ​ഗിച്ചോ രജിസ്റ്റർ ചെയ്യണം.

TAGS :

Next Story