Quantcast

പ്രഭാസും മോഹന്‍ലാലും ഒന്നിക്കുന്നു; 'കണ്ണപ്പ' ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍

മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാർ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-30 12:01:22.0

Published:

30 Sept 2023 5:28 PM IST

prabhas and mohanlal joins
X

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത വന്നതോടെ ചിത്രത്തിന്‍റെ പ്രതീക്ഷകൾ ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ 'കംപ്ലീറ്റ് ആക്ടർ' മോഹൻലാൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.

ഇനി വരുന്ന അപ്‌ഡേറ്റുകൾക്കും സർപ്രൈസുകൾക്കുമായി കാത്തിരിക്കുകയാണ്. സ്റ്റാർ കാസ്റ്റ് പോലെ തന്നെ അത്രയും പ്രധാനപ്പെട്ട അണിയറപ്രവർത്തകരും ചിത്രത്തിൽ അണിനിറക്കുന്നുണ്ട്. സ്റ്റാർ പ്ലസ്സിൽ മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാർ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ നിർത്തുന്ന തരത്തിൽ മുകേഷ് കുമാർ 'കണ്ണപ്പ'യിൽ പ്രവർത്തിക്കുമെന്ന് തീർച്ച.

മണി ശർമ്മ, സ്റ്റീഫൻ ദേവസി എന്നിവർ ചിത്രത്തിൽ സംഗീതം ഒരുക്കുന്നു. ഇതുവരെ കാണാത്ത സിനിമയുടെ പുതിയ ലോകം തീർക്കാനായി 'കണ്ണപ്പ' ഒരുങ്ങുന്നു. പ്രേക്ഷകരും ആരാധകരും ഒരുപോലെ അക്ഷമരായി കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി.

TAGS :

Next Story