Quantcast

'ഗുരുവായൂരമ്പലനടയിൽ' ബേസിലിന്റെ വില്ലനായി പൃഥ്വിരാജ്

ജയ ജയ ജയ ജയ ഹേ ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പലനടയിൽ'

MediaOne Logo

Web Desk

  • Updated:

    2023-03-02 12:54:01.0

Published:

2 March 2023 6:12 PM IST

vipin das movie guruvayurambalanadayil
X

ബേസിൽ, പൃഥ്വിരാജ്

ബേസിലിനെ നായകാനാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത 'ജയ ജയ ജയ ജയ ഹേ' കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഇതിന് ശേഷം വിപിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 'ഗുരുവായൂരമ്പലനടയിൽ'. ചിത്രത്തിൽ ബേസിൽ ജോസഫും പൃഥ്വിരാജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പേൾ പുറത്തുവരുന്ന കൗതുകകരമായ വാർത്ത ചിത്രത്തിൽ വില്ലനായാണ് പൃഥ്വി എത്തുന്നത് എന്നാണ്. നടൻ ബൈജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'കുഞ്ഞിരാമായണം' എന്ന ചിത്രത്തിൽ ബേസിലിനൊപ്പം തിരക്കഥയിൽ പങ്കാളിയായ ദീപു പ്രദീപാണ് 'ഗുരുവായൂരമ്പലനടയിലി'ന്റെ രചന നിർവഹിക്കുന്നത്. ഇ 4 എന്റർടെയ്ൻമെന്റും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. സിനിമയുടെ കഥ ഒരു വർഷം മുമ്പാണ് താൻ കേട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ് നായകായി എത്തുന്ന തെലുങ്ക് ചിത്രം 'സലാറി'ൽ പൃഥ്വി വില്ലനായാണ് എത്തുകയെന്നുമാണ് റിപ്പോർട്ട്. ഒപ്പം ബോളിവുഡ് ചിത്രം 'ഛോട്ടേ മിയാൻ ബഡേ മിയാനിലും' പൃഥ്വി വില്ലൻ തന്നെയായിരിക്കും. അങ്ങനെയാണെങ്കിൽ ഈ വർഷം താരം വില്ലൻ വേഷത്തിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാകും 'ഗുരുവായൂരമ്പലനടയിൽ'. വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് 'സാലറി'ൽ പൃഥ്വിരാജ് എത്തുന്നത്. 'ഛോട്ടേ മിയാൻ ബഡേ മിയാൻ' എന്ന ചിത്രത്തിൽ അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്രോഫിന്റെയും വില്ലനായി പൃഥ്വിരാജ് എത്തുമെന്നാണ് റിപ്പോർട്ട്.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'കാപ്പ'യാണ് പൃഥ്വിയുടേതായി അവസാനം തിയറ്ററിലെത്തിയ ചിത്രം. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'ആടുജീവിതം' ഈ വർഷം പൃഥ്വിരാജിന്റേതായി തിയറ്ററിലെത്തും.


Next Story