Quantcast

കുട്ടികളുടെയും പ്രേക്ഷകരുടെയും മനം കവർന്ന് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന 'പ്യാലി' മോഷൻ പോസ്റ്റർ

ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രം ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും

MediaOne Logo

Web Desk

  • Published:

    19 Jun 2022 10:44 AM GMT

കുട്ടികളുടെയും പ്രേക്ഷകരുടെയും മനം കവർന്ന് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പ്യാലി മോഷൻ പോസ്റ്റർ
X

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിടപറഞ്ഞകന്ന നടൻ എൻഎഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻഎഫ് വർഗീസ് പിക്‌ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന 'പ്യാലി'യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് പോസ്റ്റർ പ്രേക്ഷകർക്കായി പങ്ക് വെച്ചത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രം ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



നിർമ്മാതാവ് - സോഫിയ വർഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ - ഗീവർ തമ്പി, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിൻ മോഹൻ, കോസ്റ്റ്യൂം - സിജി തോമസ്, കലാ സംവിധാനം - സുനിൽ കുമാരൻ, വരികൾ - പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് - അജേഷ് ആവണി, പി. ആർ. ഒ - ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, നൃത്ത സംവിധാനം - നന്ദ, ഗ്രാഫിക്‌സ് - WWE, അസോസിയേറ്റ് ഡയറക്ടർ - അലക്‌സ്, ശ്യാം പ്രേം, സൗണ്ട് മിക്സ് - ഫസൽ എ. ബക്കർ, കളറിസ്റ്റ് - ശ്രീക് വാരിയർ, ടൈറ്റിൽസ് - വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ - സ്‌പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ - വിഷ്ണു നാരായണൻ

Pyali Worldwide Release On July 8𝐭𝐡, 𝟐𝟎𝟐𝟐

TAGS :

Next Story