Quantcast

'എല്ലാ തടസ്സങ്ങളെയും ഭേദിച്ച്‌ കടുവ ജൂലൈ 7ന്'; പ്രഖ്യാപനവുമായി പൃഥ്വിരാജ്

ചിത്രം ജൂൺ 30 ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    5 July 2022 4:47 PM GMT

എല്ലാ തടസ്സങ്ങളെയും ഭേദിച്ച്‌ കടുവ ജൂലൈ 7ന്; പ്രഖ്യാപനവുമായി പൃഥ്വിരാജ്
X

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കടുവയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂലൈ ഏഴിനാണ് ചിത്രം തിയറ്ററിലെത്തുക. ''എല്ലാ തടസ്സങ്ങളെയും ഭേദിച്ച്‌ കടുവ ജൂലൈ 7ന് തീയറ്ററുകളിൽ എത്തുന്നു'' എന്ന പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ കുറിച്ചു. ചിത്രം ജൂൺ 30 ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ചില അപ്രതീക്ഷിത കാരണങ്ങളാൽ റിലീസ് തിയതി മാറ്റുകയാണെന്ന് പൃഥ്വിരാജ് തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു. വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണെന്ന് പറഞ്ഞുകൊണ്ടാണ് പൃഥി റിലീസ് തിയതി മാറ്റിയതു സംബന്ധിച്ച തന്റെ കുറിപ്പ് തുടങ്ങിയിരുന്നത്.



'കടുവ' അഞ്ച് ഭാഷകളിൽ പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും കടുവ.

അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.'കടുവക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

The release date of the new film Katuva, directed by Shaji Kailas, starring Prithviraj has been announced

TAGS :

Next Story