സംവിധാനം അജയ് ദേവ്ഗൺ, പ്രധാന വേഷത്തിൽ അമിതാഭ് ബച്ചൻ; 'റൺവേ 34' ട്രെയിലർ പുറത്ത്
രാകുൽ പ്രീത് സിംഗ് നായികയാകുന്ന 'റൺവേ 34' അടുത്ത വർഷം ഏപ്രിൽ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് വിവരം

ബോളിവുഡ് താരം അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന റണ്‍വെ 34 എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം വ്യോമയാന ചരിത്രത്തില്‍ ഇതുവരെ കാണാത്തത് എന്ന അവകാശവാദത്തോടെയാണ് പ്രേക്ഷകരിലെത്തുന്നത്. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രാകുല്‍ പ്രീത് സിംഗ് നായികയാകുന്ന 'റണ്‍വേ 34' അടുത്ത വര്‍ഷം ഏപ്രില്‍ 29ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്‍റെ കഥ. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമര്‍ മൊഹിലെയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
അജയ് ദേവഗണ്‍ സംവിധായകനാകുന്നത് ഇതാദ്യമായല്ല. 'യു മേ ഔര്‍ ഹം', 'ശിവായ്' എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് അജയ് ദേവ്ഗണ് സംവിധാനം ചെയ്തിട്ടുണ്ട്. നാഗ്‍രാജ് മഞ്‍ജുളെ സംവിദാനം ചെയ്ത 'ജുണ്ഡ്' ആണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. രണ്‍ബീര്‍ കപൂര്‍- ആലി ഭട്ട് താര ജോഡികള്‍ ഒന്നിക്കുന്ന ബ്രഫ്മാസ്ത്ര എന്ന ചിത്രത്തിലും അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തും.
Adjust Story Font
16

