Quantcast

'സല്യൂട്ട്' ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു; പുതിയ ട്രെയിലർ പുറത്ത്

ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസാണെന്ന വിവരം നിർമാതാവായ ദുൽഖർ തന്നെ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-07 14:53:10.0

Published:

7 March 2022 2:51 PM GMT

സല്യൂട്ട് ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു; പുതിയ ട്രെയിലർ പുറത്ത്
X

ദുൽഖർ സൽമാൻ- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'സല്യൂട്ട്' എന്ന ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 18ന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലര്‍ സോണി ലിവ് ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.

വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് ചിത്രത്തിലെ നായിക. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്.

നേരത്തെ ചിത്രത്തിന്‍റെ തിയറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസാണെന്ന വിവരം നിര്‍മാതാവായ ദുല്‍ഖര്‍ തന്നെ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് സല്യൂട്ടിന്‍റെ തിരക്കഥ തയ്യാറാക്കിയത്. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. മനോജ് കെ. ജയൻ, സായ്കുമാര്‍, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. അസ്‍ലം പുരയിൽ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്നു.

TAGS :

Next Story