'സമരസഖാവ്'; പി.കെ ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു
കൊല്ലത്തെ കശുവണ്ടി, കയര്‍ തൊഴിലാളികളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഒരു കാലത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറിയ തൊഴിലാളി നേതാവിന്റെ ജീവിതമാണ് ഡോക്യുമെന്ററിയിലൂടെ അവതരിപ്പിക്കുന്നത്.

ജീവിതം കൊണ്ടും കര്‍മമേഖലകളിലും കാലഭേദമന്യേ സഖാക്കള്‍ക്ക് മാതൃകയായ കമ്മ്യൂണിസ്റ്റ് നേതാവ് പി.കെ ഗുരുദാസന്റെ സമരതീക്ഷ്ണ ജീവിതം 'സമരസഖാവ് പി. കെ. ഗുരുദാസന്‍' എന്ന പേരില്‍ ഡോക്യുമെന്ററിയാകുന്നു. എന്‍. എന്‍. പിള്ള, കാക്കനാടന്‍ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ബിജു നെട്ടറയാണ് സംവിധായകന്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച് കൊല്ലത്തെ കശുവണ്ടി, കയര്‍ തൊഴിലാളികളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഒരു കാലത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറിയ തൊഴിലാളി നേതാവിന്റെ ജീവിതമാണ് ഡോക്യുമെന്ററിയിലൂടെ അവതരിപ്പിക്കുന്നത്.
ബാനര്‍:നെട്ടറ മീഡിയ പ്രൊഡക്ഷന്‍സ്, രചന,സംവിധാനം: ബിജു നെട്ടറ, നിര്‍മാണം: പി.എ സമദ് കരുനാഗപ്പള്ളി, സുധീര്‍ മംഗലത്ത്, വില്‍സണ്‍ പെരേര, എഡിറ്റിങ്:അഭിലാഷ് ബാലചന്ദ്രന്‍, പ്രൊജക്ട് ചീഫ് കോ-ഓര്‍ഡിനേറ്റര്‍: കെ സേതുമാധവന്‍, കോ-പ്രൊഡ്യൂസര്‍: ടി വി ബാലന്‍, ഛായാഗ്രഹണം : രാരിഷ്,ഗൗരി ബിജു, നരേഷന്‍: പ്രൊഫ. അലിയാര്‍, അസോസിയേറ്റ് ഡയറക്ടര്‍: പതി കെ നായര്‍, സൗണ്ട് മിക്‌സിംഗ് & ഡിസൈന്‍: ദിനേശ് പവിത്രേശ്വരം, സിങ്ക് സൗണ്ട്: മോഹന്‍കുമാര്‍ (ചിത്രാഞ്ജലി), കമന്ററി റൈറ്റര്‍: നന്ദകുമാര്‍ കടപ്പാള്‍, സ്‌കെച്ചസ്: സിഗ്നി ദേവരാജ്, മുരളിദാസന്‍, ബ്രോഷര്‍: ശ്രീരഞ്ജ് ഗ്രാഫിക്സ്, പ്രൊഡക്ഷന്‍ മാനേജര്‍: ജയചന്ദ്രന്‍ നെടുങ്ങോലം, ലൊക്കേഷന്‍ മാനേജേഴ്‌സ്: ജെ വി കുറുപ്പ്, ഗോപന്‍ വി.എസ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്: അയ്മന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ, തിരുവനന്തപുരം, സ്റ്റില്‍സ്: ജിജോ എസ് പരവൂര്‍, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പിആര്‍ഒ: അജയ് തുണ്ടത്തില്‍.
Adjust Story Font
16

