Quantcast

'കൊല'യുമായി സെന്ന ഹെഗ്‌ഡെ; പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങള്‍

സൗഹൃദങ്ങളും കുടുംബങ്ങളും തലമുറകളും നമുക്ക് ചുറ്റുമുണ്ടാകുന്ന കൊച്ചുകൊച്ചു സംഭവങ്ങളുമെല്ലാം ചേര്‍ന്നൊരു ലളിതവും രസകരവുമായ കഥയാണ് പുതിയ സിനിമയെന്ന് സംവിധായകന്‍

MediaOne Logo

Web Desk

  • Published:

    2 Sept 2026 3:40 PM IST

senna hegde announces next film kola
X

'അവിഹിതം' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സെന്ന ഹെഗ്‌ഡെ അടുത്തതായി ഒരുക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'കൊല' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളാണ്.

ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ ഹാരിസ് ദേശം, പി.ബി. അനീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൗഹൃദങ്ങളും കുടുംബങ്ങളും തലമുറകളും നമുക്ക് ചുറ്റുമുണ്ടാകുന്ന കൊച്ചുകൊച്ചു സംഭവങ്ങളുമെല്ലാം ചേര്‍ന്നൊരു ലളിതവും രസകരവുമായ കഥയാണ് പുതിയ സിനിമയെന്ന് സംവിധായകന്‍ പറഞ്ഞു. ഏത് നാട്ടിന്‍പുറത്തും നമ്മുടെ ചുറ്റുപാടുകളിലും സംഭവിക്കാവുന്ന തരത്തിലുള്ള ഒരു കഥ. യുവതാരങ്ങളുടെയും പുതുമുഖ പ്രതിഭകളുടെയും മികച്ചൊരു കൂട്ടായ്മയാണ് സിനിമയെന്നും സെന്ന ഹെഗ്‌ഡെ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.


'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. പിന്നീട് '1744 വൈറ്റ് ആള്‍ട്ടോ', 'പദ്മിനി', 'അവിഹിതം' എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. കാഞ്ഞങ്ങാട്ടെ നാട്ടിന്‍പുറത്തെ വിവാഹവീട്ടിലെ കഥ പറഞ്ഞ 'തിങ്കളാഴ്ച നിശ്ചയം' 2021ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. 'അവിഹിതം' സിനിമയും ശ്രദ്ധനേടിയിരുന്നു.

TAGS :

Next Story