Quantcast

കേന്ദ്രകഥാപാത്രമായി ഭാവന; ഷാജി കൈലാസ് ചിത്രം 'ഹണ്ട്' ആരംഭിച്ചു

ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം സസ്‌പെൻസ്, ഹൊറർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-28 09:32:38.0

Published:

28 Dec 2022 9:28 AM GMT

കേന്ദ്രകഥാപാത്രമായി ഭാവന; ഷാജി കൈലാസ് ചിത്രം  ഹണ്ട് ആരംഭിച്ചു
X

ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കഞ്ചിക്കോട്ട് സുര്യ റിട്രീറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ ഷാജി കൈലാസ് ആദ്യ ഭദ്രദീപം തെളിയിച്ച് സിനിമക്ക് തുടക്കമായി. ഭാവനയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.

ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം സസ്‌പെൻസ്, ഹൊറർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഡോ.കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അതിഥി രവിയുടെ ഡോ.സാറ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മൽ അമീർ ,രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി.സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻകോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് മറ്റു താരങ്ങൾ.

രചന - നിഖിൽ. എസ്. ആനന്ദ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.ജാക്‌സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - ബോബൻ, മേക്കപ്പ് - പി.വി.ശങ്കർ, കോസ്റ്റ്യം - ഡിസൈൻ - ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ. ഓഫീസ് നിർവ്വഹണം -- ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ്‌സ് - പ്രതാപൻ കല്ലിയൂർ ,ഷെറിൻ സ്റ്റാൻലി . പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു.ജെ. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്‌സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ വാഴൂർ ജോസ്. ഫോട്ടോ - ഹരി.

ഷാജി കൈലാസിന്റെ കാപ്പയാണ് നേരത്തെ തിയറ്ററുകളിലെത്തിയ ചിത്രം. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ കാപ്പയ്ക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

TAGS :

Next Story