കൊച്ചിയെ ഇളക്കിമറിച്ച് ശിവകാർത്തികേയന്റെ മദ്രാസി പ്രീ റിലീസ് ഇവന്റ്
"ഹോയ് മമ്മൂട്ടി" എന്ന അമരനിലെ ഡയലോഗും പ്രേക്ഷകർക്കായി വേദിയിൽ പറഞ്ഞപ്പോൾ കരഘോഷങ്ങളോടെ നിറഞ്ഞ സദസ്സ് അതിനെ ആഘോഷമാക്കി

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എആർ മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ കേരളാ പ്രീ ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ നടന്നു. നിറഞ്ഞു കവിഞ്ഞ ആരാധകർക്ക് നന്ദി പറഞ്ഞ ശിവകാർത്തികേയൻ തന്റെ ഓരോ സിനിമയും ഇറങ്ങുമ്പോൾ സ്നേഹം തരുന്ന മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ആക്ഷൻ എന്റർടെയ്നർ ആയിറങ്ങുന്ന മദ്രാസി തിയേറ്ററിൽ റിപ്പീറ്റ് വാച്ച് ആയി നിങ്ങളോരോരുത്തരും കാണണമെന്ന് അഭ്യർഥിച്ചു. പ്രേക്ഷകർ തിയേറ്ററിൽ പോയി സിനിമ കണ്ടു പറയുന്ന അഭിപ്രായം തന്നെയാണ് സിനിമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമ ഓണത്തിന് റിലീസ് ആകുന്നതിൽ സന്തോഷമുണ്ടെന്നും കേരളത്തിലെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഓണാശംസകളും അദ്ദേഹം നേർന്നു. മദ്രാസിയിലെ സലമ്പല ഗാനത്തിന് ചുവടു വെച്ച അദ്ദേഹം "ഹോയ് മമ്മൂട്ടി" എന്ന അമരനിലെ ഡയലോഗും പ്രേക്ഷകർക്കായി വേദിയിൽ പറഞ്ഞപ്പോൾ കരഘോഷങ്ങളോടെ നിറഞ്ഞ സദസ്സ് അതിനെ ആഘോഷമാക്കി. കേരളത്തിലെ ഭക്ഷണം തനിക്കു ഏറെ പ്രിയപ്പെട്ടതാണെന്നും, തന്നെ സ്നേഹിക്കുന്ന ഓരോ മലയാളി പ്രേക്ഷകനും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
തന്റെ ആദ്യ ചിത്രത്തിന് (സപ്ത സാഗര ദാച്ചേ എല്ലോ) മലയാളികൾ നൽകിയ സ്വീകരണം വലുതായിരുന്നു, ഇത്തവണയും ആ സ്നേഹം ഉണ്ടാകണം എന്ന് മദ്രാസിയിലെ നായിക രുക്മിണി വസന്ത് പറഞ്ഞു. തന്റെ മാവീരന് ശേഷമുള്ള ചിത്രമാണ് ശിവകാർത്തികേയനോടൊപ്പം മദ്രാസി, ഈ ചിത്രത്തിൽ ട്രെയ്ലറിൽ കണ്ട സ്ഫോടന ചിത്രീകരണം ഒക്കെ തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികവുറ്റ രംഗങ്ങൾ ആണെന്നും ഒരുപാട് മികവുറ്റ രംഗങ്ങൾ ഉള്ള ഈ ചിത്രം തിയേറ്ററിൽ കാണണമെന്ന് ചിത്രത്തിന്റെ സെറ്റ് ഡിസൈനറും മലയാളി കൂടിയായ അരുൺ വെഞ്ഞാറമൂട് അഭിപ്രായപ്പെട്ടു. മാജിക് ഫ്രെയിംസ് റിലീസ് ആദ്യമായാണ് ശിവകാർത്തികേയന്റെ ഒരു ചിത്രം കേരളത്തിലെ തിയേറ്ററിലേക്ക് എത്തിക്കുന്നത്, തിരുവോണ റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ കൂടുതൽ തിയേറ്ററുകളിലേക്കെത്തിക്കുമെന്നും ശിവകാർത്തികേയൻ നായകനായ മദ്രാസി വൻ വിജയമാകട്ടെ എന്നും ലിസ്റ്റിൻ സ്റ്റീഫനും അഭിപ്രായപ്പെട്ടു.
ശ്രീ ലക്ഷ്മി മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത്, വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം : അനിരുദ്ധ് രവിചന്ദർ, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, മാർക്കറ്റിംഗ് : ബിനു ബ്രിങ്ഫോർത്ത്, ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ് ,പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ്.
Adjust Story Font
16

