കൊച്ചു പടം, വലിയ വിജയം; മൂന്ന് ദിവസത്തിൽ 5 കോടി കടന്ന് പ്രകമ്പനം
വരും ദിവസങ്ങളിലും കളക്ഷനിൽ കൂടുതൽ നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകൾ

ചെറിയ ബജറ്റിൽ വലിയ ചിരിയുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബോക്‌സ് ഓഫീസിൽ മികച്ച മുന്നേറ്റം നടത്തി പ്രകമ്പനം. റിലീസ് ചെയ്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ 5.44 കോടി രൂപയുടെ ആഗോള കളക്ഷൻ നേടാൻ ചിത്രത്തിനായി.
കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ തിയറ്ററുകളിൽ പൊട്ടിച്ചിരിപ്പിക്കുകയാണ്. വലിയ താരനിരയോ വമ്പൻ പ്രമോഷനോ ഇല്ലാതെയാണ് ചിത്രം ഈ വിജയം കൈവരിച്ചത്.
സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ഒരേ കാര്യമാണ്, ഒന്ന് കണ്ട് നോക്കൂ, ഉറപ്പായും ഇഷ്ടമാകുമെന്നാണ്.
ഇപ്പോഴും നിറഞ്ഞ ഷോകളോടെ മുന്നേറുന്ന ചിത്രം, വരും ദിവസങ്ങളിലും കളക്ഷനിൽ കൂടുതൽ നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകൾ.
കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് ‘പ്രകമ്പനം’ ലക്ഷ്യമിടുന്നത്. ഗണപതിയ, സാഗർ സൂര്യ, അൽ അമീൻ, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കഥ വിജേഷ് പാണത്തൂരിന്റെയും തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിര ചിത്രത്തിലുണ്ട്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
സംഗീതം: ബിബിൻ അശോക്, പശ്ചാത്തല സംഗീതം: ശങ്കർ ശർമ, ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റിംഗ്: സൂരജ് ഇ.എസ്., ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ് പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്സ്: എം.ആർ. രാജകൃഷ്ണൻ, ഡി.ഐ: രമേഷ് സി.പി., വി.എഫ്.എക്സ്: മെറാക്കി
വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജയൻ പൂങ്കുളം, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.
Adjust Story Font
16

