Quantcast

കുതിച്ചുയർന്ന് 'സീതാ രാമം'; 50 കോടി പിന്നിട്ടതിന്റെ സന്തോഷത്തിൽ ചുവടുവെച്ച് ദുൽഖർ സൽമാൻ

സീതാരാമം വിജയിപ്പിച്ച തെലുങ്ക് പ്രേക്ഷകർക്ക് നന്ദിയറിയിച്ച് ദുൽഖർ സൽമാൻ നേരത്തെ രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-15 13:55:44.0

Published:

15 Aug 2022 1:52 PM GMT

കുതിച്ചുയർന്ന് സീതാ രാമം; 50 കോടി പിന്നിട്ടതിന്റെ സന്തോഷത്തിൽ ചുവടുവെച്ച് ദുൽഖർ സൽമാൻ
X

മലയാളികളുടെ കുഞ്ഞിക്ക, ദുൽഖർ സൽമാൻ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് 'സീതാ രാമം'. ഇപ്പോഴിതാ ചിത്രം ആഗോള കളക്ഷൻ അമ്പത് കോടി കവിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. സീതാ രാമം ചിത്രത്തിൽ ചുവടുകൾ വയ്ക്കുന്ന ഒരു രംഗത്തിന്റ വീഡിയോ പങ്കുവെച്ചാണ് കളക്ഷൻ 50 കോടി കടന്ന വിവരം ദുൽഖർ അറിയിച്ചത്. സീതാരാമം വിജയിപ്പിച്ച തെലുങ്ക് പ്രേക്ഷകർക്ക് നന്ദിയറിയിച്ച് ദുൽഖർ സൽമാൻ നേരത്തെ രംഗത്തെത്തിയിരുന്നു.

ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തീയറ്ററുകളിൽനിന്ന് മികച്ച പ്രതികരണവും ലഭിക്കുന്നു. ആഗസ്ത് 5നാണ് ചിത്രം റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് ദുൽഖർ ആരാധകർക്ക് നന്ദി അറിയിച്ചത്. നിരവധി പ്രതിഭകളുടെ പ്രയത്നമാണ് 'സീതാരാമം' എന്നും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരുമാണ് സിനിമയെ മനോഹരമാക്കിയതെന്നും ദുൽഖർ കുറിച്ചു. തന്നെ ഏറ്റെടുത്ത തെലുങ്ക് സിനിമാ പ്രേമികൾക്ക് നന്ദി അറിയിച്ചാണ് താരത്തിന്റെ വൈകാരികമായ കുറിപ്പ് അവസാനിക്കുന്നത്.

ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. സീതയായിട്ടാണ് നടി മൃണാൾ താക്കൂർ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ, വെണ്ണല കിഷോർ എന്നിവരാണ് മറ്റു താരങ്ങൾ.


TAGS :

Next Story