Quantcast

സുപ്രീം കോടതിയുടെ ഇടപെടൽ: ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്

MediaOne Logo

Web Desk

  • Published:

    3 May 2025 2:53 PM IST

abhyanthara kutavaali, asif ali
X

ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി നിയമപോരാട്ടങ്ങൾക്കൊടുവിൽ തിയേറ്ററുകളിലേക്ക്. ആഭ്യന്തര കുറ്റവാളി ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.

മാസങ്ങളുടെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്കെത്തുന്നത്. തന്റെ ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയിൽ പോയ ആരുടേയും കൈയിൽ നിന്ന് ആഭ്യന്തര കുറ്റവാളി ചിത്രം നിർമിക്കാൻ തുക മേടിച്ചിട്ടില്ല എന്ന് നിർമാതാവ് നൈസാം സലാം പറഞ്ഞു. സുപ്രീം കോടതിയിൽ ആഭ്യന്തര കുറ്റവാളി നിർമ്മാതാവ് നൈസാം സലാമിന് വേണ്ടി അഭിഭാഷകരായ ഉമാ ദേവി, സുകേഷ് റോയ്, മീര മേനോൻ എന്നിവർ ഹാജരായി.

TAGS :

Next Story