Quantcast

'ഗംഭീരം'; ഇന്ദിരാഗാന്ധിയായുള്ള കംഗണയുടെ മേക്കോവറില്‍ അമ്പരന്ന് തമന്ന

ചിത്രത്തിന്‍റെ ടീസറിന് ​ഗംഭീര വരവേൽപ്പാണ് ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    15 July 2022 12:12 PM GMT

ഗംഭീരം; ഇന്ദിരാഗാന്ധിയായുള്ള കംഗണയുടെ മേക്കോവറില്‍ അമ്പരന്ന് തമന്ന
X

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുടെ ജീവിത കഥ പറയുന്ന 'എമർജൻസി' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത്.ചിത്രത്തിന്‍റെ സംവിധാനവും നിർമാണവും നിർവഹിക്കുന്നതിന് പുറമേ ഇന്ദിരാ ​ഗാന്ധിയായി വേഷമിടുന്നതും ബോളിവുഡ് താരം കം​ഗണ റണൗത്താണ്. ചിത്രത്തിന്‍റെ ടീസറിന് ​ഗംഭീര വരവേൽപ്പാണ് ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്.

അതിന് കാരണം ചിത്രത്തിലെ കം​ഗണയുടെ ​ഗംഭീര മേക്കോവർ തന്നെ. ഇന്ദിരാ ​ഗാന്ധിയെ അതേ പടി പകർത്തിയതു പോലുള്ള കം​ഗണയുടെ ​ഗംഭീര ലുക്കിന് പിന്നിൽ ഓസ്കാർ പുരസ്കാര ജേതാവായ ഡേവിഡ് മലിനോവ്സ്കിയാണ്. ഇതിനോടകം തന്നെ നിരവധി പ്രമുഖര്‍ കംഗണയുടെ മേക്കോവറിനെ പ്രശംസിച്ച് രംഗത്ത് വന്നു കഴിഞ്ഞു.

കം​ഗണയുടെ അതിശയിപ്പിക്കുന്ന മേക്കോവറിനെ വാനോളം പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്യ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് 'ഗംഭീരം' എന്നാണ് തമ്മന്ന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

റിതേഷ് ഷായാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജി.വി പ്രകാശാണ് സം​ഗീത സംവിധാനം. മണികർണികക്ക് ശേഷം കം​ഗണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എമർജൻസി

TAGS :

Next Story