Quantcast

ചിരിവാർ തുടങ്ങും; പരിവാർ എത്തുന്നു

ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടെയ്നറാണ് പരിവാർ

MediaOne Logo

Web Desk

  • Published:

    4 March 2025 3:46 PM IST

parivar movie
X

ജ​ഗദീഷ്, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന പരിവാർ മാർച്ച് ഏഴിന് തിയേറ്ററുകളിലേക്ക്. പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പരിവാർ ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.

ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടെയ്നറാണ് ഈ ചിത്രം. കുടുംബബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് പരിവാറിൽ.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പികെ എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സന്തോഷ് വർമ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ, മേക്കപ്പ്-പട്ടണം ഷാ, എഡിറ്റർ-വിഎസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എംആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ, പ്രാഗ് സി, സ്റ്റിൽസ്-രാംദാസ് മാത്തൂർ, വിഎഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര, മാർക്കറ്റിങ്- റംബൂട്ടൻ,

പിആർഒ - എഎസ് ദിനേശ്, അരുൺ പൂക്കാടൻ, അഡ്‌വെർടൈസ്മെന്റ്- ബ്രിങ് ഫോർത്ത്.

TAGS :

Next Story