'ആശ'ക്ക് തുടക്കം; ജോജു ജോര്‍ജും ഉര്‍വശിയും ആദ്യമായി ഒന്നിക്കുന്നു
ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കും

കൊച്ചി: ജോജു ജോര്‍ജിനേയും ഉര്‍വശിയെയും കേന്ദ്ര പാത്രങ്ങളാക്കി നവാഗത സംവിധായകനായ സഫര്‍ സനല്‍ ഒരുക്കുന്ന ''ആശ''എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും തൃക്കാക്കരയില്‍ വച്ചു നടന്നു. സിനിമ രംഗത്ത് നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. സഫര്‍ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫര്‍ സനലും ജോജു ജോര്‍ജും, രമേശ് ഗിരിജയും ചേര്‍ന്നാണ്.
അജിത് വിനായക ഫിലിംസ്‌ന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഉര്‍വശി, ജോജു ജോര്‍ജ്ജ് എന്നിവര്‍ക്കൊപ്പം പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണംമധു നീലകണ്ഠന്‍ ISC, എഡിറ്റിംഗ്ഷാന്‍ മുഹമ്മദ്, സംഗീതംമിഥുന്‍ മുകുന്ദന്‍, സൗണ്ട് ഡിസൈന്‍ അജയന്‍ ആദത്, പ്രൊഡക്ഷന്‍ ഡിസൈന്‍ വിവേക് കളത്തില്‍, മേക്കപ്പ് ഷമീര്‍ ഷാ, കോസ്റ്റ്യൂം സുജിത് സി എസ്, സ്റ്റണ്ട് ദിനേശ് സുബ്രഹ്‌മണ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് രതീഷ് പിള്ള, അസോസിയേറ്റ്‌സ് ജിജോ ജോസ്, ഫെബിന്‍ എം സണ്ണി, സ്റ്റില്‍ അനുപ് ചാക്കോ, പിആര്‍ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍ യെല്ലോടൂത്ത് തുടങ്ങിയവരാണ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കും.
Adjust Story Font
16

