Quantcast

'ഉപചാരപൂർവ്വം ഗുണ്ട ജയൻ' റിലീസ് തിയ്യതി പ്രഖ്യാപിച്ചു

സൈജു കുറുപ്പിന്റെ നൂറാമത് സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-12-28 16:43:36.0

Published:

28 Dec 2021 10:11 PM IST

ഉപചാരപൂർവ്വം ഗുണ്ട ജയൻ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
X

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' ജനുവരി 28 ന് തിയേറ്ററുകളിലെത്തും. അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പിന്റെ നൂറാമത് സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വേഫെയർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവായി സെബാബ് ആനിക്കാടും എത്തുന്നു.

ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് രാജേഷ് വർമ്മയാണ്. ചിത്രത്തിൽ സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ജോണി ആന്റണി, സാബു മോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു ഏഴുപുന്ന, സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് ബിജി ബാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം എൽദോ ഐസക,് എഡിറ്റിംഗ് കിരൺ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ എന്നിവരും നിർവഹിച്ചിരിക്കുന്നു.

TAGS :

Next Story