Quantcast

തീപ്പൊരി ബോക്സ് ഓഫീസ് പ്രകടനം; ആദ്യദിനം മികച്ച കളക്ഷനുമായി കാട്ടാളൻ

പ്രായഭേദമന്യേ ഏവരും ഒരുപോലെ ഏറ്റെടുത്തതോടെ തിയേറ്ററുകളിൽ ചിത്രം രണ്ടാം ദിനവും കുതിപ്പ് തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    29 May 2026 3:39 PM IST

kattalan
X

ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്ത 'കാട്ടാളന്' ആദ്യ ദിനത്തിൽ മികച്ച കളക്ഷൻ. ഒമ്പത് കോടിക്ക് മുകളിലാണ് ആദ്യ ദിന വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷൻ.

കേരളത്തിൽ നിന്ന് മാത്രം 3.47 കോടി രൂപ നേടിയ ചിത്രം, ഇന്ത്യയിലൊട്ടാകെ നിന്ന് 3.91 കോടിയാണ് കളക്ട് ചെയ്തത്. എന്നാൽ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത് വിദേശ മാർക്കറ്റുകളിലെ റിലീസാണ്.

ഒടുവിൽ പുറത്തുവരുന്ന ആഗോള കണക്കുകൾ പ്രകാരം വേൾഡ് വൈഡ് ഗ്രോസ് 9.02 കോടി രൂപയെന്ന വമ്പൻ നേട്ടത്തിലേക്കാണ് 'കാട്ടാളൻ' കുതിച്ചുയരുന്നത്.

വരും ദിവസങ്ങളിലും കളക്ഷൻ വലിയ രീതിയിൽ വർധിക്കുമെന്നാണ് തിയേറ്റർ ഉടമകളുടെയും സിനിമാ നിരീക്ഷകരുടെയും വിലയിരുത്തൽ.

പ്രായഭേദമന്യേ ഏവരും ഒരുപോലെ ഏറ്റെടുത്തതോടെ തിയേറ്ററുകളിൽ ചിത്രം രണ്ടാം ദിനവും കുതിപ്പ് തുടരുകയാണ്. സ്‌റ്റൈലൻ ആക്ഷൻ രംഗങ്ങളും പെപ്പെ അടക്കമുള്ള താരങ്ങളുടെ പ്രകടനങ്ങളും ചടുലമായ മ്യൂസിക്കുമാണ് സിനിമയുടെ ഹൈലൈറ്റ്.

ആനക്കൊമ്പ് കള്ളക്കടത്തിന്‍റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരിക വരും ചടുലവുമായ ദൃശ്യങ്ങളുമാണ് സിനിമയിലുള്ളത്. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്‍റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ.

നവാഗതനായ പോൾ ജോർജ് സംവിധാനം നിർവഹിച്ചിരിക്കുന്നതാണ് ചിത്രം. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തിയിരിക്കുന്ന ചിത്രം മലയാളത്തിലെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെയാണ്. ആൻ്റണി വർ​ഗീസ് പെപ്പെ നായകനായെത്തിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി നിരവധി താരങ്ങളുടെ തകർപ്പൻ പ്രകടനങ്ങളും ചിത്രത്തിലുണ്ട്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കിയിരിക്കുന്നത്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർ​ഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ്. സംഭാഷണം ഒരുക്കിയിരിക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്.

ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.

TAGS :

Next Story