പ്രേക്ഷകർക്ക് ഇതൊരു എക്സ്ട്രാ ഡോസ് ത്രില്ലർ
മെഡിക്കൽ മേഖലയിൽ നടക്കുന്ന അസാധരണാ സംഭവങ്ങളെ തുറന്നു കാട്ടുന്ന സിനിമ ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്

മലയാള സിനിമയിൽ ലക്ഷണമൊത്ത ഒരു മെഡിക്കൽ ത്രില്ലർ സിനിമയുടെ കുറവുണ്ടായിരുന്നു. ആ കുറവ് അക്ഷരാരാർഥത്തിൽ നികത്തുന്നുണ്ട് ഡോസ് എന്ന ചിത്രം. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമകളുടെ കുത്തൊഴുക്കുള്ള മലയാള സിനിമയിൽ പുതുമകൊണ്ടും, മേക്കിങ്ങിലെ പെർഫക്ഷൻ കൊണ്ടും വ്യത്യസ്തമാകുന്ന ചിത്രം ക്വാളിറ്റി ത്രില്ലർ സിനിമകൾക്കൊപ്പം ഇനി ചേർത്ത് വായിക്കാം. അഭിനേതാക്കളുടെ പ്രകടനം മുതൽ കഥയിലെ അപ്രതീക്ഷിത ട്വിസ്റ്റുകളിൽ വരെ ഡീറ്റയിലിങ് കൊണ്ടുവരാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒരു ശരാശരി പ്രേക്ഷകന്റെ വിചാരങ്ങൾക്ക് അപ്പുറം നിൽക്കുന്ന കഥാഗതി നൽകുന്ന ട്വിസ്റ്റുകളാണ് സിനിമയുടെ യുഎസ്പി.
ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്. സിജു വിൽസൺ അവതരിപ്പിക്കുന്ന ഡോ. പ്രകാശ് സുബ്രഹ്മണ്യം എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുൻപോട്ട് പോകുന്നത്. സാധാരണ ത്രില്ലറുകൾ ഒരു പ്ലോട്ടിൽ മാത്രം കോൺസെൺട്രേറ്റ് ചെയ്ത് മുൻപോട്ട് പോകുമ്പോൾ ഈ സിനിമ ചില സബ് പ്ലോട്ടുകളും നൽകുന്നുണ്ട്. മെഡിക്കൽ മേഖലയിൽ നടക്കുന്ന അസാധരണാ സംഭവങ്ങളെ തുറന്നു കാട്ടുന്ന സിനിമ ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. സംവിധായകൻ തിരക്കഥാകൃത്ത് എന്ന രീതിയിൽ ആദ്യ സിനിമ കൊണ്ട് തന്നെ പ്രതീക്ഷ നൽകുന്നുണ്ട് അഭിലാഷ് ആർ നായർ. ദൃശ്യ രഘുനാഥ്, ജഗദീഷ്, അശ്വിൻ കുമാർ തുടങ്ങിയവരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഗോപി സുന്ദറിന്റെ മ്യൂസിക് സിനിമയ്ക്ക് നൽകുന്ന മൂഡ് ഷിഫ്റ്റ് മറ്റൊരു ഹൈലൈറ്റാണ്. സീനുകൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ബാക്ക് ഗ്രൗണ്ട് സ്കോർ സീനുകളെ പീക്കിൽ എത്തിക്കുന്നുണ്ട്. കുറെ നാളുകൾക്ക് ശേഷം ഗോപി സുന്ദറിൽ നിന്ന് വന്ന ഒരു ക്വാളിറ്റി വർക്കാണ് ഈ സിനിമ.
പതുക്കെ തുടങ്ങി സെക്കന്റ് ഹാഫിലേക്ക് കടക്കുമ്പോൾ മൊമെന്റം ഷിഫ്റ്റ് ആക്കുന്ന ഡോസ് ക്ലൈമാക്സിലെ ട്വിസ്റ്റ് കൊണ്ട് ഒരു പെർഫെക്റ്റ് ത്രില്ലർ ആണെന്ന് പ്രേക്ഷകരെ ഊട്ടിയുറപ്പിക്കുന്നുണ്ട്. മലയാളത്തിൽ ഇറങ്ങിയ മികച്ച ത്രില്ലർ സിനിമകളുടെ ക്വാളിറ്റിക്കൊപ്പം തന്നെ നിൽക്കുന്നുണ്ട് ഡോസ്.
Adjust Story Font
16

