Quantcast

ആടിൽ ചിരിപ്പിച്ചവരും റീൽസിൽ ചിരിപ്പിച്ചവരും ഒന്നിക്കുന്നു; ടൈറ്റൻസ് ട്രെയ്‌ലർ പുറത്ത്

ത്രത്തിന്റെ ആഗോള റിലീസ് ഒക്ടോബർ 22ന്

MediaOne Logo

Web Desk

  • Published:

    3 Oct 2026 10:52 AM IST

titans
X

സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്‌ലറിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമിച്ച പുതിയ ചിത്രം 'ടൈറ്റൻസ്' ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 22 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക്, എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവരും ബാബു ഏട്ടൻ ഫിലിംസ് ബാനറിൽ പ്രദീപ് സി എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


കോമഡി, ത്രിൽ, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജയസൂര്യ, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു കോമഡി ഫാൻ്റസി ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് സൂചന.

നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

"ഡിഫറൻറ് ഗെയിംസ്, ഡിഫറൻറ് റൂൾസ്" എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്ത് വിട്ടിരുന്നത്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണ് "ടൈറ്റൻസ്".

ജെയിംസ് സെബാസ്റ്റ്യന്റേതാണ് രചന. മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ ഫാർസ് ഫിലിംസ് ആണ്. 123 മ്യൂസിക്സ് ആണ് ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം - വിഷ്ണു ശർമ, എഡിറ്റർ- ഷമീർ മുഹമ്മദ്, സംഗീതം - ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈനർ- അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈൻ പ്രൊഡ്യൂസർ- റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ- മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ- വിശാഖ് ബാബു, വരികൾ- മുത്തു, കോസ്റ്റ്യൂം - സിജി നോബിൾ തോമസ്, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, സൗണ്ട് മിക്സിങ്- രാജകൃഷ്ണൻ എംആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രീയേറ്റീവ് അസ്സോസിയേറ്റ്- ബിനോഷ് ജോർജ്, സംഘട്ടനം- ഫീനിക്സ് പ്രഭു, ഡിജിറ്റൽ പിആർ - യദുൽ ബോസ്, വിവേക് വിനയ്‌രാജ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - എസ്ബികെ ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്- മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്എക്സ്, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ്.

TAGS :

Next Story