പൃഥ്വിരാജിൻ്റെയും പാര്‍വതിയുടെയും ഹിറ്റ് സിനിമകള്‍ ഇന്ന് ഒടിടി റിലീസ്; വീക്കെന്‍ഡ് ആഘോഷമാക്കാം
തിയറ്ററില്‍ മിസ്സായ സിനിമകള്‍ വീട്ടിലിരുന്ന് കാണാം

തിയറ്ററുകളില്‍ വിജയം നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഇന്ന് ഒടിടി റിലീസാകുന്നു. പൃഥ്വിരാജ് നായകനായെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഖലീഫ: ദ റൂളര്‍', പാര്‍വതി തിരുവോത്ത് നായികയായെത്തിയ പൊലീസ് ചിത്രം 'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' എന്നീ ചിത്രങ്ങള്‍ ഇന്നാണ് ഒടിടി റിലീസിനെത്തുന്നത്. കനി കുസൃതിയുടെ വെബ് സീരീസ് 'ഐസ്' ഇന്നാണ് റിലീസ്. വരുന്നയാഴ്ച മറ്റ് ദിവസങ്ങളിലും നിരവധി സിനിമകള്‍ ഒടിടി റിലീസിനെത്തുന്നുണ്ട്.
ഖലീഫ: ദ റൂളര്‍
നടന്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഖലീഫ: ദ റൂളര്‍' ഇന്ന് ഒടിടിയിലെത്തി.
പൃഥ്വിരാജിനൊപ്പം നീല്‍ നിതിന്‍ മുകേഷ്, മാളവിക ശര്‍മ്മ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മോഹിനി, ശിവജിത്ത്, സുരേഷ് ഒബ്‌റോയ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മോഹന്‍ലാലും ടൊവിനോ തോമസും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. പ്രൈം വീഡിയോ, മനോരമാ മാക്‌സ് എന്നിവയിലാണ് ചിത്രം റിലീസായത്.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍
പാര്‍വതി തിരുവോത്ത്, മാത്യു തോമസ്, വിജയരാഘവന്‍, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ പ്രസാദ്, വിനയ് ഫോര്‍ട്ട്, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'പ്രഥമ ദൃഷ്ടിയേ കുറ്റക്കാര്‍'. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുതായി പൊലീസ് സേനയില്‍ എത്തിയ അലീന എബ്രഹാം എന്ന ഉദ്യോഗസ്ഥയായാണ് പാര്‍വതി എത്തുന്നത്. സ്റ്റേഷനില്‍ നടക്കുന്ന ഒരു ഗുരുതര സംഭവത്തിന് പിന്നാലെ അലീനയും സഹപ്രവര്‍ത്തകരും അത് മറച്ചുവെക്കാന്‍ ശ്രമിക്കുന്നതോടെയാണ് കഥ വഴിത്തിരിവിലേക്ക് എത്തുന്നത്. പ്ലാറ്റ്ഫോം: നെറ്റ്ഫ്‌ലിക്‌സ്.
ഐസ്
കനി കുസൃതി, ശ്രുതി രാമചന്ദ്രന്‍, നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ദേവ് മോഹന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസാണ് 'ഐസ്'. മനു അശോകന്‍ സംവിധാനം ചെയ്യുന്ന സീരീസ് ഒരു പൊലീസ് ഉദ്യോഗസ്ഥയായ ടീന സെബാസ്റ്റ്യനെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. സ്ത്രീകളെ രഹസ്യമായി പിന്തുടരുകയും നിരീക്ഷിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളുടെ പിന്നിലെ ബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ടീന. പ്ലാറ്റ്ഫോം: സോണിലിവ്.
എപ്പിക് - ഫസ്റ്റ് സെമസ്റ്റര്‍
തെലുങ്ക് റൊമാന്റിക് ഡ്രാമയായ എപ്പിക് - ഫസ്റ്റ് സെമസ്റ്റര്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ഒടിടി റിലീസാകുന്നത്. ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പോകുന്ന വിദ്യാര്‍ഥികളെയാണ് ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും അവതരിപ്പിക്കുന്നത്. ആദിത്യ ഹസന്‍ സംവിധാനം ചെയ്ത ഈ ചിത്രം തെലുങ്കിനൊപ്പം മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലുമെത്തുന്നുണ്ട്.
വരുന്ന ആഴ്ചയില്‍ ഒടിടിയിലെത്തുന്ന മറ്റ് ചിത്രങ്ങള്‍
ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍ - ഒക്ടോബര്‍ 15 (മനോരമമാക്‌സ്)
ആശ - ഒക്ടോബര്‍ 16 (സീ5)
Adjust Story Font
16

