Quantcast

വൈബ് തന്നെ; ആദ്യദിനം ആളുകൾ ഏറ്റെടുത്ത് ബ്രോമാൻസ്

സിറ്റുവേഷൻ കോമഡികൾ, പെർഫോമൻസുകൾ എന്നിങ്ങനെ മികച്ച തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 Feb 2025 4:18 PM IST

bromance
X

സാമൂഹിക മാധ്യമങ്ങൾക്ക് ശേഷം തിയേറ്ററുകളിലും തരംഗം തീർത്ത് ബ്രോമൻസ്. വെള്ളിയാഴ്ച റിലീസിന് പിന്നാലെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിറ്റുവേഷൻ കോമഡികൾ, പെർഫോമൻസുകൾ എന്നിങ്ങനെ മികച്ച തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.

ചിരിയും സസ്പെൻസും പ്രണയവും സൗഹൃദവും ആക്ഷനും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. അർജുൻ അശോകൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു, മഹിമ നമ്പ്യാർ എന്നിവരുടെ അഭിനയം എടുത്തു പറയേണ്ടതാണ്. ഗോവിന്ദ് വസന്തയുടെ സംഗീതവും പ്രേക്ഷകർക്ക് പുത്തൻ അനുഭവമാണ് നൽകുന്നത്. ആദ്യാവസാനം വരെ

പ്രേക്ഷകന് ത്രിൽ റൈഡാണ് സമ്മാനിക്കുന്നത്. സംഗീത് പ്രതാപ്, അർജുൻ അശോകൻ തുടങ്ങിയവർ അവസാനത്തെ 30 മിനുട്ട് ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിരയാണ് ബ്രോമാൻസിൽ അണിനിരക്കുന്നത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.

അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്‌, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഓ - റിൻസി മുംതാസ്, സീതലക്ഷ്മി, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

TAGS :

Next Story