Quantcast

‘‘സൂപ്പർ ഹീറോ അല്ല, സാധാരണ പൊലീസുകാരൻ’’; അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിലെ വേഷത്തെക്കുറിച്ച് ടൊവീനോ

1990കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിനായി മലയാള സിനിമ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ലൊക്കേഷനുകളാണ് തെരഞ്ഞെടുത്തിരുന്നത്

MediaOne Logo

Web Desk

  • Published:

    5 Feb 2024 12:26 PM GMT

‘‘സൂപ്പർ ഹീറോ അല്ല, സാധാരണ പൊലീസുകാരൻ’’; അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിലെ വേഷത്തെക്കുറിച്ച് ടൊവീനോ
X

എസ്.ഐ ആനന്ദ് നാരായണനായി ടൊവിനോ

ടൊവിനോ തോമസ് - ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങിയ 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് തീയേറ്ററുകളിലെത്തുകയാണ്. കുറ്റാന്വേഷണ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ട്രെയിലർ വലിയ കാഴ്ചക്കാരെ നേടിയിരുന്നു. എസ്.ഐ ആനന്ദ് നാരായണൻ എന്ന പൊലീസുകാരനായാണ് ടൊവിനോ ചിത്രത്തിൽ വേഷമിടുന്നത്.

ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ തന്‍റെ വേഷത്തെ കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ:

''എസ്ര' എന്ന സിനിമയിൽ ഞാൻ എ.സി.പിയായിരുന്നു. 'തരംഗ'ത്തിൽ സസ്പെൻഷനിലുള്ളൊരു പൊലീസുകാരനും. 'കൽക്കി'യിൽ ലാർജർ ദാൻ ലൈഫ് എന്ന് പറയാവുന്ന ക്യാരക്ടറായിരുന്നു. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ഈ സിനിമയിൽ നമുക്കേറെ പരിചയമുള്ളൊരു പൊലീസുകാരനായിട്ടാണ് വേഷമിടുന്നത്. സൂപ്പർഹീറോ ഒന്നുമല്ല, സങ്കടം വരുമ്പോൾ കരയുകയും സന്തോഷിക്കുമ്പോൾ ചിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സാധാരണ പോലീസുകാരൻ’’

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ജിനു വി എബ്രഹാം തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം 'കാപ്പ'ക്ക് ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും.

ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവരും പ്രധാന താരങ്ങളായെത്തുന്നു. ചിത്രത്തിൽ രണ്ടു പുതുമുഖ നായികമാരെയും അവതരിപ്പിക്കുന്നുണ്ട്.

1990കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിനായി മലയാള സിനിമ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ലൊക്കേഷനുകളാണ് തെരഞ്ഞെടുത്തിരുന്നത്. സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്. 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി.ആർ.ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

TAGS :

Next Story