'വിദ്വേഷവും മതഭ്രാന്തും ഉപയോഗിച്ച് സംഘ്പരിവാർ ഇന്ത്യയെ നശിപ്പിക്കുന്നു'- കാളി പോസ്റ്ററിനെതിരെയുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ലീന മണിമേഖല
കാളിയുടെ പോസ്റ്റർ നീക്കം ചെയ്ത് ട്വിറ്റർ. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ട്വീറ്റും പോസ്റ്ററും നീക്കം ചെയ്തിരിക്കുന്നത്.

സംവിധായിക ലീന മണിമേഖലയുടെ ഡോക്യുമെന്ററി കാളിയുടെ പോസ്റ്റർ നീക്കം ചെയ്ത് ട്വിറ്റർ. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ട്വീറ്റും പോസ്റ്ററും നീക്കം ചെയ്തിരിക്കുന്നത്. ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെ ലീനയും രംഗത്തെത്തി.
'നാടോടി നാടക കലാകാരന്മാർ അവരുടെ പ്രകടനം എങ്ങനെ പോസ്റ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച് ബിജെപി ട്രോളൻ ആർമിക്ക് ഒരു ധാരണയുമില്ല. ഇത് എന്റെ സിനിമയിൽ നിന്നുള്ളതല്ല. ഗ്രാമീണ ഇന്ത്യയിൽ നിന്നാണ്, സംഘപരിവാറുകൾ നിരന്തരമായ വിദ്വേഷവും മതഭ്രാന്തും ഉപയോഗിച്ച് നശിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ഹിന്ദുത്വത്തിന് ഒരിക്കലും ഇന്ത്യയാകാൻ കഴിയില്ല.' എന്നാണ് മശിവന്റെയും പാർവതിയുടേയും വേഷം ധരിച്ച സ്ത്രീയും പുരുഷനും പുക വലിക്കുന്ന ചിത്രത്തിനൊപ്പം ലീന മണിമേഖല കുറിച്ചത്.
ഏറ്റവും വലിയ ജനാധിപത്യത്തിൽ നിന്ന് വിദ്വേഷം മാത്രം പ്രചരിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അതിലൂടെ തന്നെ നിശബ്ദയാക്കാനാണ് ശ്രമിക്കുന്നതെന്നും ലീന മണിമേഖല പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നടന്ന് വരുന്ന സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം.
കാളി ദേവിയുടെ രൂപത്തിൽ സിഗരറ്റ് വലിക്കുന്ന സ്ത്രീ എൽ.ജി.ബി.ടി.ക്യൂ കമ്മ്യൂനിറ്റിയുടെ പതാകയുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അസമിലും ഉത്തർപ്രദേശിലുമുൾപ്പടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും സംവിധായകക്കെതിരെ കേസെടുത്തിട്ടുണ്ട്.
Adjust Story Font
16

