'ഉടുമ്പന്‍ചോല വിഷന്‍' നാളെ തിയേറ്ററിലേക്ക്
മാധ്യമലോകത്തിൻ്റെ പിന്നാമ്പുറങ്ങളും അധികാര മത്സരങ്ങളും പ്രമേയമാക്കിയാണ് ചിത്രം എത്തുന്നത്

സലാം ബുഖാരി സ്വതന്ത്ര സംവിധായകനായ ത്രില്ലര്‍ ചിത്രം 'ഉടുമ്പന്‍ചോല വിഷന്‍' നാളെ തിയേറ്ററുകളിലെത്തുന്നു. മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങളും അധികാര മത്സരങ്ങളും പ്രമേയമാക്കിയാണ് ത്രില്ലര്‍ രൂപത്തില്‍ സിനിമ തിയേറ്ററുകളിലെത്തുന്നത്. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ്.
മാത്യു തോമസ്, ശ്രീനാഥ് ഭാസി, മിലിന്ദ് സോമന്‍, സിദ്ദിഖ്, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, അശോകന്‍, ബാബുരാജ്, ജിനു ജോസഫ്, വിശാഖ് നായര്‍, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദിഖ്, ഭഗത് മാനുവല്‍, ശ്രിന്ദ, നീന കുറുപ്പ് തുടങ്ങി ശ്രദ്ധേയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അലന്‍ റോഡ്നിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ ആന്‍ഡ് ആര്‍ മീഡിയ ലാബ്‌സിന്റെയും യു.ബി. പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ അഷര്‍ അമീറും റിയാസ് കെ. മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.
ഛായാഗ്രഹണം -വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് -വിവേക് ഹര്‍ഷന്‍, സംഗീതം -ഗോപി സുന്ദര്‍, ക്രിയേറ്റീവ് ഡയറക്ടര്‍, വി.എഫ്.എക്‌സ്. സൂപ്പര്‍വൈസര്‍ -അഷര്‍ അമീര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷിഹാബ് പരപ്പറമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ -ജോസഫ് നെല്ലിക്കന്‍, കോസ്റ്റ്യൂം ഡിസൈന്‍ -സമീറ സനീഷ്, ആലിയ അഷര്‍, മേക്കപ്പ് -റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് -കലൈ കിങ്‌സണ്‍, മാഫിയ ശശി, തവസി രാജ്, കൊറിയോഗ്രഫി -ഷോബി പോള്‍രാജ്, ഗാനരചന -വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ഫൈനല്‍ മിക്‌സ് -എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ -വിക്കി.
Adjust Story Font
16

