Quantcast

ഗഫൂർക്കയില്ലാതെ ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്ത്; ഫോട്ടോ വൈറൽ

ഒരു ക്യാപ്ഷനുമില്ലെന്ന കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു ക്യാപ്ഷനും വേണ്ടെന്ന മറുപടിയാണ് കമൻറ് ബോക്‌സിൽ നിറയെയുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-01-22 14:13:36.0

Published:

22 Jan 2022 2:09 PM GMT

ഗഫൂർക്കയില്ലാതെ ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്ത്; ഫോട്ടോ വൈറൽ
X

ഗഫൂർക്കയില്ലാതെ തന്നെ ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്തെത്തി. 'നാടോടിക്കാറ്റി'ൽ മാമുക്കോയയുടെ കഥാപാത്രമായ ഗഫൂർക്ക ദാസനായ മോഹൻലാലിനെയും വിജയനായ ശ്രീനിവാസനെയും ദുബായ് കടപ്പുറമെന്ന പേരിൽ ചെന്നൈ ബസന്ത് നഗർ ബീച്ചിലാണെത്തിച്ചത്. ഇതേ കടപ്പുറത്ത് എത്തിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും. ഒരു ക്യാപ്ഷനുമില്ലെന്ന കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു ക്യാപ്ഷനും വേണ്ടെന്ന മറുപടിയാണ് കമൻറ് ബോക്‌സിൽ നിറയെയുള്ളത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് നായകനായ 'ഹൃദയം' സിനിമ മികച്ച അഭിപ്രായമാണ് നേടുന്നത്. ഈ സാഹചര്യത്തിൽ എല്ലാ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദി, ഏറെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു എന്ന കുറിപ്പോടെ പ്രണവും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

പ്രണയവും വിരഹവും കോളേജ് കാല നൊസ്റ്റാൾജിയയുമൊക്കെയുള്ള ഹൃദയം സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. മെറിലാൻറ് സിനിമാസിന്റെ ബാനറിൽ-വിശാഖ് സുബ്രഹ്‌മണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിലാണ് നിർവ്വഹിച്ചത്. മെറിലാൻറ് സിനിമാസിന്റെ 70ാം വാർഷികത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വർഷത്തിന് ശേഷം മെറിലാൻറ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.

അജു വർഗ്ഗീസ്, അരുൺ കുര്യൻ, ജോണി ആൻറണി, അശ്വത്ത് ലാൽ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. ഹിഷാം അബ്ദുൾ വഹാബാണ് സംഗീത സംവിധാനം നിർവഹിച്ചത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിതാര സുരേഷ്, കോ-പ്രൊഡ്യൂസർ -നോബിൾ ബാബു തോമസ്, എഡിറ്റർ - രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ - ദിവ്യ ജോർജ്, വിതരണം -മെറിലാൻറ് സിനിമാസ്.

Vineeth Sreenivasan and Pranav Mohanlal in Chennai Basant Nagar beach, Dubai beach. shared a photo of themselves on the same beach.

TAGS :

Next Story