Quantcast

മ്യൂസിക്കൽ ഫാമിലി എന്റർടെയ്‌നർ '4 സീസൺസ്' ചിത്രീകരണം പൂർത്തിയായി

മലയാളത്തിലാദ്യമായി ജാസ്, ബ്‌ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റർടെയ്‌നറാണ് 4 സീസൺസ്

MediaOne Logo

Web Desk

  • Published:

    6 Sep 2024 5:06 AM GMT

Musical Family Entertainer 4 Seasons Filming Completed, മ്യൂസിക്കൽ ഫാമിലി എന്റർടെയ്‌നർ 4 സീസൺസ് ചിത്രീകരണം പൂർത്തിയായി
X

സംഗീത വഴിയിൽ തന്റേതായൊരു സ്ഥാനവും ഐഡന്റിറ്റിയും സ്ഥാപിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരു ടീനേജുകാരൻ. കല്യാണ ബാൻറ് സംഗീതകാരനിൽ നിന്നും ലോകോത്തര മ്യൂസിക്കൽ ബാന്റായ റോളിങ് സ്റ്റോണിന്റെ മത്സരാർത്ഥിയാകുന്നിടം വരെയുള്ള കഠിനധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് '4 സീസൺസ്'. സ്‌കൂൾ ജീവിതത്തിന്റെ കലണ്ടർ ഇയറിൽ, മാറി വരുന്ന നാല് ഋതുക്കൾക്കനുസരിച്ച്, കൗമാരക്കാരുടെ മാനസിക, വൈകാരികാവസ്ഥകളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നു.

ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് സംഗീതജ്ഞനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബാനർ - ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമ്മാണം - ക്രിസ് എ ചന്ദർ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - വിനോദ് പരമേശ്വരൻ, ഛായാഗ്രഹണം - ക്രിസ് എ ചന്ദർ, എഡിറ്റിംഗ് - ആർ പി കല്യാൺ, സംഗീതം - റാലേ രാജൻ (USA), ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം - മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിന്റെ മകൾ ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്‌സ്, അലക്‌സ് വാൻട്രൂ, റാലേ രാജൻ, മിന്നൽകൊടി ഗാനം കമ്പോസർ - ജിതിൻ റോഷൻ, കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ, ചമയം - ലാൽ കരമന, കോറിയോഗ്രാഫി - കൃഷ്ണമൂർത്തി, സുനിൽ പീറ്റർ, ശ്രുതി ഹരി, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് -സജി വിൽസൺ, ഡിസൈൻസ് കമ്പം ശങ്കർ, പിആർഓ - അജയ് തുണ്ടത്തിൽ.

TAGS :

Next Story