വിവാഹമോചനമെന്നത് ഞങ്ങളെടുത്ത ഏറ്റവും നല്ല തീരുമാനം; സാമന്തയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് നാഗ ചൈതന്യ

ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്

MediaOne Logo

Web Desk

  • Updated:

    2022-01-13 08:06:40.0

Published:

13 Jan 2022 7:43 AM GMT

വിവാഹമോചനമെന്നത് ഞങ്ങളെടുത്ത ഏറ്റവും നല്ല തീരുമാനം; സാമന്തയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് നാഗ ചൈതന്യ
X

നടി സാമന്തയുമായുള്ള വേര്‍പിരിയലിനു ശേഷം മാധ്യമങ്ങളോട് ആദ്യമായി മനസ് തുറന്ന് തെലുങ്ക് താരം നാഗ ചൈതന്യ. വിവാഹമോചനം എന്നത് തങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് നടന്‍ പറഞ്ഞു. ബംഗാർരാജു എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.


''അതു ശരിയാണ്. ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. അവള്‍ സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്'' വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി നാഗ ചൈതന്യ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 2നാണ് ഇരുവരും വേര്‍പിരിയലിനെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നത്. എന്നാല്‍ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കുമെതിരെ സാമന്ത പ്രതികരിച്ചപ്പോള്‍ നാഗ് ചൈതന്യ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ചൈതന്യ തന്‍റെ പുതിയ ചിത്രമായ ബംഗാർരാജുവിന്‍റെ പ്രമോഷന്‍ തിരക്കിലാണ്. ചിത്രത്തില്‍ പിതാവ് നാഗാര്‍ജുനയും അഭിനയിക്കുന്നുണ്ട്.


പരസ്പര സമ്മതത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. നിയമനടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നാഗ ചൈതന്യ സാമന്തയ്ക്ക് 200 കോടി രൂപ ജീവനാംശം വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. എന്നാല്‍ നടി ഇത് നിരസിക്കുകയും തനിക്ക് ഒരു പൈസ പോലും ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

2017 ഒക്ടോബര്‍ ആറിനാണ് നാഗ്ചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരുന്നു ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

TAGS :

Next Story