'കരിനീല കണ്ണുള്ളോള്': ഗൃഹാതുര പ്രണയഗാനവുമായി നജീം അര്‍ഷാദ്

ഗാനരംഗത്തില്‍ നജീമിനൊപ്പം ഭാര്യ തസ്‌നിയും അഭിനയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-03-19 09:54:35.0

Published:

19 March 2023 9:48 AM GMT

Najeem Arshads new album song, entertainment news
X

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പിന്നണി ഗായകനാണ് നജീം അർഷാദ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം പിന്നണിഗാന രംഗത്തേക്ക് വന്നത്. നിരവധി ഭാഷകളിലെ ഒട്ടനവധി ഗാനങ്ങൾക്കാണ് നജീം ശബ്ദം നൽകിയട്ടുണ്ട്.


ഇപ്പോഴിതാ ഒരു പുതിയ മ്യൂസിക് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കരിനീല കണ്ണുള്ളോള് എന്ന് തുടങ്ങുന്ന ഗാനം നിഷ്‌കളങ്ക പ്രണയത്തിന്റെ ഗൃഹാദുര സ്മരണകളുണർത്തുന്നതാണ്.


നജീമിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. അഞ്ചു കാസർകോഡ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഗാന രംഗത്തില്‍ നജീമിനൊപ്പം ഭാര്യ തസ്‌നിയും അഭിനയിച്ചിട്ടുണ്ട്. ഡോ. രാജേഷ് തിരുമലയാണ് ഗാനത്തിലെ ഹിന്ദി വരികൾ രചിച്ചിരിക്കുന്നത്.ദാസ് കെ. മോഹനാണ് ഛായാഗ്രഹണം എഡിറ്റിങ് സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. ശ്രീരാഗ് സുരേഷ് പ്രോഗ്രാമിങ് & മിക്‌സിങ്, സാദിഖ് സാക്കി - കൊറിയോഗ്രഫി, റിഷാദ് - അസോസിയേറ്റ് കാമറമാൻ, എ. ആരോമൽ - ഡിസൈൻസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ


TAGS :

Next Story