Quantcast

നാനി- ശൈലേഷ് കോലാനു ചിത്രം 'ഹിറ്റ് 3' ട്രെയ്‌ലർ പുറത്ത്

2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

MediaOne Logo

Web Desk

  • Published:

    14 April 2025 8:33 PM IST

Nani Movie Hit 3 Trailer Out
X

തെലു​ഗു സൂപ്പർതാരം നാനിയുടെ 32ാമത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ടീസറും സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ടീസറിന് ശേഷം, ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിലേക്കും ഈ കഥാപാത്രത്തിലേക്കും കൂടുതൽ വെളിച്ചം വീശുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റും അതിശക്തവുമായ പൊലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ട്രെയ്‌ലർ കാണിക്കുന്നു. പൊലീസ് സേനയെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ചിത്രത്തിലെത്തുന്നത്. ചിത്രത്തിനായി മികച്ച ശാരീരിക പരിവർത്തനം നടത്തിയ നാനിയുടെ ആക്ഷനും പഞ്ച് ഡയലോഗുകളും ഈ ട്രെയ്‌ലറിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. നേരത്തെ നാനിയും നായിക ശ്രീനിധി ഷെട്ടിയും ഒന്നിച്ച 'കനവായ് നീ വന്നു' എന്ന ഒരു ഗാനവും റിലീസ് ചെയ്തിരുന്നു.

തെലു​ഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പുള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിൻ്റെ സംവിധായകൻ ശൈലേഷ് കോലാനു.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- മിക്കി ജെ മേയർ, എഡിറ്റർ- കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തങ്കാല, രചന- ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ- അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ- നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: വിഎഫ്എക്സ് ഡിറ്റിഎം, ഡിഐ: ബി2എച്ച‌് സ്റ്റുഡിയോസ്, കളറിസ്റ്റ്- എസ് രഘുനാഥ് വർമ, മാർക്കറ്റിങ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.


TAGS :

Next Story