Quantcast

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം; ദസറയുടെ സെക്കൻ്റ് സിംഗിൾ പുറത്തിറങ്ങി

ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്

MediaOne Logo

Web Desk

  • Updated:

    2023-02-16 12:37:39.0

Published:

16 Feb 2023 12:30 PM GMT

dasara film, nani, entertainment
X

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദസറ". ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ സെക്കൻ്റ് സിംഗിൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.

സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ. സമുദ്രക്കനി, സായ് കുമാർ, സെറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും. ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ്സും ആക്ഷൻ പായ്ക്ക്ഡ് ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. പി.ആർ.ഒ: ശബരി. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ദസറ ഒരുങ്ങുന്നത്.

TAGS :

Next Story