Quantcast

'ഒരുത്തീ 2'; നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രം ഒരുത്തീക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു

മാർച്ച് 18ന് റിലീസ് ചെയ്ത 'ഒരുത്തീ' തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

MediaOne Logo

Web Desk

  • Updated:

    2022-03-22 14:21:32.0

Published:

22 March 2022 2:15 PM GMT

ഒരുത്തീ 2; നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രം ഒരുത്തീക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു
X

ഒരു ഇടവേളക്ക് ശേഷം നവ്യാ നായർ കേന്ദ്ര കഥാപാത്രമായി തിരിച്ചു വന്ന ഒരുത്തീ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററിൽ പ്രദർശനം തുടരുമ്പോൾ, പ്രേക്ഷകർക്ക് മറ്റൊരു സന്തോഷ വാർത്തയുമായി നവ്യയും ടീം ഒരുത്തീയും എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ലൈവായി എത്തിയ നവ്യ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. നവ്യയോടൊപ്പം സംവിധായകൻ വി.കെ പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഉണ്ടായിരുന്നു.

ഒന്നാം ഭാഗം തന്ന വിജയമാണ് രണ്ടാം ഭാഗം ഒരുക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് നവ്യ പറഞ്ഞു. ഒരുത്തീ സിനിമ അണിയിച്ചൊരുക്കിയവർ തന്നെയാണ് ഒരുത്തീ 2യുടെ മുന്നണയിലും പിന്നണിയിലും പ്രവർത്തിക്കുക.

വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസർ നിർമ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വർഷം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കും. നവ്യാ നായരും, വിനായകനും, സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 യിലും ഉണ്ടാകും.

മാർച്ച് 18ന് റിലീസ് ചെയ്ത ഒരുത്തീ തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഫോർട്ട്കൊച്ചിയിലെ ജങ്കാറിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന രാധാമണി എന്ന സാധാരണക്കാരിയായ സ്ത്രീയുടെ ജീവിത്തിലെ മൂന്ന് ദിവസത്തെ കഥയാണ് 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ പറഞ്ഞത്. വിനായകനും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തിയിരുന്നു.

TAGS :

Next Story