Quantcast

ഇപ്പോള്‍ ഞാനും അതേ അവസ്ഥയിലെന്ന് നസ്രിയ; എന്തുപറ്റിയെന്ന് ആരാധകര്‍

ചർച്ചയായി നസ്രിയയുടെ റെഡ് ഫ്ലാ​ഗ് സ്റ്റോറി

MediaOne Logo

Web Desk

  • Updated:

    2026-06-17 12:52:03

Published:

17 Jun 2026 6:06 PM IST

ഇപ്പോള്‍ ഞാനും അതേ അവസ്ഥയിലെന്ന് നസ്രിയ; എന്തുപറ്റിയെന്ന് ആരാധകര്‍
X

നടി നസ്രിയ നസ്രീം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. 'റെഡ് ഫ്ലാ​ഗിന് പിന്നാലെ പായുന്ന കാളകള്‍ക്ക് ഭ്രാന്താണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്, പക്ഷേ ഇപ്പോള്‍ ഞാനും അതേ അവസ്ഥയിലാണെന്നാണ്' നസ്രിയയുടെ റെഡ് ഫ്ലാ​ഗ് സ്റ്റോറി. നസ്രിയ എന്താണ് പോസ്റ്റിലൂടെ അര്‍ഥമാക്കുന്നതെന്നറിയാതെ ആശങ്കയിലാണ് ആരാധകര്‍. സ്റ്റോറിക്കു പിന്നാല റെഡ്ഡിറ്റ്, എക്‌സ് തുടങ്ങിയ സോഷ്യ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പലവിധത്തിലുള്ള സംശയങ്ങളാണ് പ്രചരിക്കുന്നത്.

ബന്ധങ്ങളിലെ തകര്‍ച്ചയോ പങ്കാളിയുടെ മോശം സ്വഭാവമോ സൂചിപ്പിക്കാനാണ് സാധാരണ റെഡ് ഫ്ലാ​ഗെന്ന പ്രയോഗം ഉപയോഗിക്കാറുള്ളത്. ഫഹദ് ഫാസിലും നസ്രിയയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ ചൂടുപിടിക്കുന്നത്. പോസ്റ്റിന് പിന്നില്‍ ജീവിതവുമായി ബന്ധമില്ലെന്നും പുതിയ ചിത്രമായ 'എല്‍ ക്ലാസിക്കോ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാണ് പോസ്‌റ്റെന്നുമാണ് മറ്റുചില ആരാധകരുടെ കമന്റുകള്‍. ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായാണ് നസ്രിയ വേഷമിടുന്നത്. ബുള്‍ ഫൈറ്റിനും ഫുട്‌ബോളിനും പ്രാധാന്യമുള്ളതാണ് ചിത്രം. നസ്രിയയുടെ അവസാന ചിത്രം ബേസില്‍ ജോസഫ് നായകനായ സൂക്ഷ്മദര്‍ശിനിയായിരുന്നു.

TAGS :

Next Story