Quantcast

അന്ന് ആ ഇന്‍റര്‍വ്യൂ കൊടുക്കുമ്പോള്‍ ക്ലൈമാക്സ് ഇങ്ങനെയാകുമെന്ന് നസ്രിയ വിചാരിച്ചിട്ടുണ്ടാകില്ല...

മലയാളത്തില്‍ ഇനി ആരുടെ കൂടെയാണ് അഭിനയിക്കാന്‍ താല്‍പര്യമെന്നായിരുന്നു അവതാരകന്‍റെ ചോദ്യം

MediaOne Logo

Web Desk

  • Published:

    26 Oct 2021 12:03 PM IST

അന്ന് ആ ഇന്‍റര്‍വ്യൂ കൊടുക്കുമ്പോള്‍ ക്ലൈമാക്സ് ഇങ്ങനെയാകുമെന്ന് നസ്രിയ വിചാരിച്ചിട്ടുണ്ടാകില്ല...
X

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. അഞ്ജലി മേനോന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ബാഗ്ലൂര്‍ ഡേയ്സിലാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമക്ക് ഇടവേള നല്‍കിയ നസ്രിയ ഈയിടെ വെള്ളിത്തിരയിലേക്ക് രണ്ടാംവരവ് നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഫഹദിനെക്കുറിച്ച് നസ്രിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മലയാളത്തില്‍ ഇനി ആരുടെ കൂടെയാണ് അഭിനയിക്കാന്‍ താല്‍പര്യമെന്നായിരുന്നു അവതാരകന്‍റെ ചോദ്യം. ഫഹദിനൊപ്പമെന്നായിരുന്നു നസ്രിയയുടെ ഉത്തരം. ഫഹദ് ഒരു ബ്രില്യന്‍റ് ആക്ടറാണെന്നും നസ്രിയ പറയുന്നുണ്ട്. അന്ന് അഭിമുഖം കൊടുക്കുമ്പോൾ ഇങ്ങനെയൊരു ക്ലൈമാക്സ് നസ്രിയ ചിന്തിച്ചുകാണില്ല എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും ഫാൻസ് ഗ്രൂപ്പുകളിൽ ഈ പഴയ വീഡിയോ പ്രചരിക്കുന്നത്.

TAGS :

Next Story