Quantcast

'നാഗചൈതന്യയുടെ കല്യാണമാണ്, ദയവ് ചെയ്ത് ആ പഴയ വിവാഹ ഫോട്ടോ നീക്കം ചെയ്യൂ'; സാമന്തയോട് സോഷ്യല്‍മീഡിയ

ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് വിവാഹം നടക്കുക

MediaOne Logo

Web Desk

  • Published:

    4 Dec 2024 12:30 PM IST

Samantha Ruth Prabhu
X

ഹൈദരാബാദ്: തെലുങ്ക് താരങ്ങളായ നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം ഇന്ന് ഹൈദരാബാദില്‍ നടക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുക്കുന്ന ആഡംബര വിവാഹത്തിന്‍റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് വിവാഹം നടക്കുക.

താരവിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നടിയും ആദ്യഭാര്യയുമായ സാമന്തയുടെ പിന്നാലെയാണ് നെറ്റിസണ്‍സ്. സാമന്തയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം നേരത്തെ പങ്കുവച്ച ചിത്രം കുത്തിപ്പൊക്കിയെടുത്തിരിക്കുകയാണ്. നാഗചൈതന്യക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള വിവാഹചിത്രമാണ് സാമന്ത പങ്കുവച്ചിരുന്നത്. ഈ ചിത്രം നീക്കം ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. "എന്തുകൊണ്ടാണ് ഇത് ഇപ്പോൾ എൻ്റെ ഫീഡിൽ വരുന്നത്?" ഒരു ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. "ദയവായി ഇത് നീക്കം ചെയ്യുക സാം... നിങ്ങൾ ആഗ്രഹിക്കുന്നത് കൂടുതൽ നേടാനുള്ള സമയമാണിത്." മറ്റൊരാള്‍ എഴുതി.

2010-ൽ ഗൗതം മേനോന്‍റെ യേ മായ ചെയ്‌സാവേ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സാമന്തയും നാഗ ചൈതന്യയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2017 ഒക്ടോബര്‍ 6നായിരുന്നു വിവാഹം. ഹിന്ദു,ക്രിസ്ത്യന്‍ മതാചാരപ്രകാരമായിരുന്നു വിവാഹം. 2021 ഒക്ടോബറിലാണ് സാമന്തയും നാഗും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്.പരസ്പര സമ്മതത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.എന്നാല്‍ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കുമെതിരെ സാമന്ത പ്രതികരിച്ചപ്പോള്‍ നാഗ് ചൈതന്യ മൗനം പാലിക്കുകയായിരുന്നു.

വിവാഹമോചനത്തിനു ശേഷം ശോഭിതയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പരന്നിരുന്നു. ഇരുവരും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ടതും സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. കുറുപ്പ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് ശോഭിത. നിവിന്‍ പോളി നായകനായി എത്തിയ മൂത്തോനിലും ശോഭിത അഭിനയിച്ചിരുന്നു.

TAGS :

Next Story