Quantcast

'എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 15 രൂപക്ക് ഇഷ്ടിക കമ്പനിയിൽ പണിക്ക് പോയിട്ടുണ്ട്, ആക്സിഡന്‍റ് പറ്റിയപ്പോൾ ദുൽഖറാണ് ആദ്യം സഹായിച്ചത്'; നിര്‍മൽ പാലാഴി

കുത്തി നടക്കുന്ന വോക്കിംഗ് സ്റ്റിക്ക് വരെ ഹരീഷ് മേടിച്ചത് തന്നതാണ്

MediaOne Logo

Web Desk

  • Updated:

    2026-11-03 07:35:23

Published:

3 Nov 2026 1:04 PM IST

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 15 രൂപക്ക് ഇഷ്ടിക കമ്പനിയിൽ പണിക്ക് പോയിട്ടുണ്ട്, ആക്സിഡന്‍റ് പറ്റിയപ്പോൾ ദുൽഖറാണ് ആദ്യം സഹായിച്ചത്; നിര്‍മൽ പാലാഴി
X

കോഴിക്കോട്: മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ കലാകാരനാണ് നിര്‍മൽ പാലാഴി. തനതായ അഭിനയ ശൈലി കൊണ്ട് സിനിമയിലും പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ കോഴിക്കോട്ടുകാരൻ. ഇന്ന് ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന മിക്ക താരങ്ങളെയും പോലെ പ്രതിസന്ധികളുടെയും കഷ്ടപ്പാടിന്‍റെയും കാലം നിര്‍മലിനുമുണ്ടായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇഷ്ടിക കമ്പനിയിൽ പണിക്ക് പോയിട്ടുണ്ടെന്നും ആക്സിഡന്‍റ് പറ്റി കിടപ്പിലായ സമയത്ത് സുഹൃത്തുക്കൾ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ദുൽഖര്‍ സൽമാൻ പണം തന്നിരുന്നുവെന്നും നിര്‍മൽ വെളിപ്പെടുത്തുന്നു.

നിര്‍മൽ പാലാഴിയുടെ വാക്കുകൾ

ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇഷ്ടിക കമ്പനി പണിക്ക് പോയിട്ടുണ്ട്. എനിക്ക് 15 രൂപയായിരുന്നു കൂലി. അതൊക്കെ എനിക്ക് പറയുമ്പോൾ ഭയങ്കര ഉള്ളിൽ വിഷമുണ്ട്. നമ്മൾ ചിലപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ചില കുട്ടികൾ അമ്മമാരുടെ കൂടെ പ്ലേറ്റിലേക്ക് നോക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോ അവരുടെയൊക്കെ അമ്മ ചോദിക്കും, 'വിഷമം ആവുന്നുണ്ടല്ലേ?' ഒരു വിഷമവുമില്ല, ഞാൻ മേടിച്ചുതരണോ എന്ന് ചോദിക്കും. അവര്വേ‍ ണ്ട, വേണ്ട എന്ന് പറയും. മറ്റുള്ളവർ പൊറോട്ടയും ബീഫും ഒക്കെ കഴിക്കുമ്പോൾ അത് നോക്കിയിരുന്ന കുട്ടിയായിരുന്നു ഞാൻ.

എനിക്ക് കിട്ടുന്നതിൽ ഞാൻ ഇപ്പോഴും ആരെയും ബോധ്യപ്പെടുത്താൻ ഒന്നുമല്ല, ഞാൻ കോടികളോ ലക്ഷങ്ങളോ ഉണ്ടാക്കിയിട്ടില്ല. പറ്റുന്നത് ചെയ്യും. കാര്യം, ഇങ്ങനത്തെ ആൾക്കാര്‍ ഹെൽപ് ചെയ്തിട്ടാണ് ഞാൻ ഇവിടെ എത്തിയത്.

വീണപ്പോഴാണ് കൂടുതൽ ആളുകൾ എന്റെ കൂടെ ഉണ്ടായത് എന്ന് മനസിലായത്. എന്റെ നാടുണ്ടായി, എന്റെ വീടുണ്ടായി, എന്റെ കുടുംബമുണ്ടായി, വൈഫുണ്ടായി, നാട്ടുകാർ, സുഹൃത്തുക്കൾ, കലാഫീൽഡിൽ നിന്ന് ആളുകൾ, എന്റെ കൂടെയുള്ള മിമിക്രി ആർട്ടിസ്റ്റുകൾ ഒക്കെ അന്ന് 5000 സ്റ്റേജിന് കിട്ടുന്ന ആൾക്കാർ ആ ഷോ കഴിഞ്ഞ് നേരെ എന്റെ ഹോസ്പിറ്റലിൽ കൊണ്ട് പൈസ അടക്കുകയായിരുന്നു. ആ ടീം ഉണ്ടല്ലോ! ഇവരൊക്കെ അതുകൊണ്ട് ജീവിക്കുന്ന ആൾക്കാരാ. അപ്പോൾ എത്രകാലം, ഒന്നൊന്നര കൊല്ലത്തോളം എഴുന്നേൽക്കാൻ പറ്റാത്ത ആ സമയം വരെ എന്റെ കൂടെ എല്ലാവരും ഉണ്ടായിരുന്നു.

കുത്തി നടക്കുന്ന വോക്കിംഗ് സ്റ്റിക്ക് വരെ ഹരീഷ് മേടിച്ചത് തന്നതാണ്. പിണങ്ങിയ ആളുകൾ വരെ കൂടെ നിന്നിട്ടുണ്ട്. സലാല മൊബൈൽസിൽ കുഞ്ഞൊരു വേഷം ചെയ്തതിന്‍റെ പേരിലാണ് ആദ്യം ദുൽഖറിന്‍റെ 1 ലക്ഷം മിംസ് ആശുപത്രിയിലെത്തിയത്. ഞാൻ എണീക്കുന്നതുവരെ ഓക്കെ അല്ലേ എന്ന് മെസേജു് അയക്കാറുണ്ട്. മമ്മൂക്കയുടെ അറിവോടെയാണ് സഹായിച്ചത്. സീറോ ബാലൻസായിരുന്നു എന്‍റെ അക്കൗണ്ടിൽ. മിംസ് ഹോസ്പിറ്റലിൽ 15 ലക്ഷം രൂപ അടച്ചത് എല്ലാവരും ചേര്‍ന്നായിരുന്നു'' മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിര്‍മൽ പറയുന്നു.

TAGS :

Next Story