Quantcast

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട് ആണ് റോഷന്‍ ആന്‍ഡ്രൂസിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം

MediaOne Logo

ijas

  • Updated:

    2022-04-13 13:00:05.0

Published:

13 April 2022 12:57 PM GMT

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും
X

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്നു. എന്‍റര്‍ടെയിനര്‍ സിനിമയായി ഒരുക്കുന്ന ചിത്രത്തിന്‍റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വെച്ച് നടന്നു. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ നവീൻ ഭാസ്കറാണ് എഴുതുന്നത്.

ദുബൈ, ബെംഗളൂർ, മൈസൂർ എന്നിവിടങ്ങളാണ് സിനിമയുടെ ചിത്രീകരണം. ഏപ്രിൽ 20ന് ഷൂട്ട് തുടങ്ങുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് നിർമിക്കുന്നത്.ജേക്ക്സ് ബിജോയ് ആണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം ആർ ദിവാകർ. പ്രൊഡക്‌ഷൻ ഡിസൈനർ അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ ജേക്കബ്, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് കെ.സി. രവി, ദിനേഷ് മേനോൻ, ആർട്ട് ഡയറക്ടർ ആൽവിൻ അഗസ്റ്റിൻ.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട് ആണ് റോഷന്‍ ആന്‍ഡ്രൂസിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ബോബി സഞ്ജയ് യുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം സോണി ലിവിലൂടെയായിരുന്നു റിലീസ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത കനകം കാമിനി കലഹം ആണ് നിവിന്‍ പോളിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.തുറമുഖമാണ് നിവിന്‍ പോളിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Nivin Pauly-Roshan Andrews team up again after Kayamkulam Kochunny

TAGS :

Next Story