Quantcast

ഇനി വാടകക്കല്ല, റോക്കി ഭായ് നേരിട്ട് വീടുകളില്‍ എത്തുന്നു, റിലീസ് തിയതി പ്രഖ്യാപിച്ച് ആമസോണ്‍

മേയ് 16 മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം വാടക തുക നല്‍കി കാണാനുള്ള അവസരം ഒരുക്കിയിരുന്നു

MediaOne Logo

ijas

  • Updated:

    2022-05-31 15:08:11.0

Published:

31 May 2022 8:33 PM IST

ഇനി വാടകക്കല്ല, റോക്കി ഭായ് നേരിട്ട് വീടുകളില്‍ എത്തുന്നു, റിലീസ് തിയതി പ്രഖ്യാപിച്ച് ആമസോണ്‍
X

കെ.ജി.എഫ് ചാപ്റ്റര്‍ 2 ഇനി ഒ.ടി.ടി റിലീസിന്. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് ഡിജിറ്റല്‍ പാര്‍ട്ണേഴ്സായ ആമസോണ്‍ പ്രൈം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂണ്‍ മൂന്നിന് ചിത്രം ഒ.ടി.ടിയില്‍ ലഭ്യമാകും. യാഷ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം കന്നഡ, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം എന്നീ ഭാഷകളിലാണ് ആമസോണ്‍ പ്രൈമില്‍ ലഭ്യമാവുക. മേയ് 16 മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം വാടക തുക നല്‍കി കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഈ ആനുകൂല്യമാണ് ജൂണ്‍ മൂന്നിലെ റിലീസോടെ അവസാനിക്കുന്നത്.

യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫ് ചാപ്റ്റർ 2 ൽ അഭിനയിച്ചിട്ടുണ്ട്. ഉജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവൻ ഗൗഡയും സംഗീതം രവി ബസ്റൂറുമാണ് നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റർ വിഭാഗത്തിൽപെട്ട ചിത്രമായ കെ.ജി.എഫ് 2018 ഡിസംബർ 21നാണ് പുറത്തിറങ്ങിയത്. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയിരുന്നു.

TAGS :

Next Story