Quantcast

ഇനി യുദ്ധം; തീപ്പൊരിപാറിച്ച് ലിയോയുടെ തമിഴ് പോസ്റ്റർ

നേരത്തെ കന്നഡ, തെലുങ്ക് പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-20 14:40:21.0

Published:

20 Sep 2023 2:38 PM GMT

ഇനി യുദ്ധം; തീപ്പൊരിപാറിച്ച് ലിയോയുടെ തമിഴ് പോസ്റ്റർ
X

സിനിമാ പ്രേമികളെയും ആരാധകരെയും ഒരു പോലെ ത്രില്ലടിപ്പിച്ചുകൊണ്ട് ലിയോയുടെ ഓരോ അപ്‌ഡേറ്റുകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ. കന്നഡ, തെലുങ്ക് പോസ്റ്ററുകൾക്ക് പിന്നാലെ ഇപ്പോഴിതാ തമിഴ് പോസ്റ്ററും പുറത്തിറങ്ങിയിരിക്കുകയാണ്. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ക്യാപ്ഷനോടു കൂടി പോസ്റ്ററിൽ അതിഗംഭീരമായ തീപ്പൊരിപ്പാറിക്കുന്ന ലുക്കിലാണ് വിജയിയെത്തുന്നത്.

നേരത്തെ പുറത്തിറക്കിയ തെലുങ്ക് പോസ്റ്ററിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ വിന്റ് കാഷ്യൽ ഡ്രസ്സിലുള്ള വിജയിയെയാണ് കാണാൻ സാധിക്കുക. അതേ സമയം വെള്ള സ്വെറ്ററും ജീൻസും ധരിച്ച് മഞ്ഞിലൂടെ ഓടുന്ന വിജയിയുടെ ഒരു ഫോട്ടോ ഇമ്പോസ് ചെയ്തതായും കാണാം. ശ്വാന്തമായിരിക്കൂ.. യുദ്ധം ഒഴിവാക്കു.. എന്ന ക്യപ്ഷനോടെയാണ് തെലുങ്ക് പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്. അതേസമയം കന്നഡ പോസ്റ്ററിൽ ഒരു തോക്കിന്റെ പടത്തിൽ സുപ്പർ ഇമ്പോസ് ചെയ്ത രീതിയിലുള്ള വിജയിയുടെ ചിത്രമാണ് കാണാനാവുക. ശാന്തമായിരിക്കുക നിങ്ങൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുക എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സെപ്റ്റംബർ 30ന് ചെന്നൈയിൽ വെച്ച് നടക്കും. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർ വഹിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതമൊരുക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്, പിആർഓ : പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ അണിയര പ്രവർത്തകർ. ചിത്രം ഒക്ടോബർ 19 ന് തിയേറ്ററുകളിലെത്തും.

TAGS :

Next Story