Quantcast

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി കമ്പനി ചിത്രം 'കണ്ണൂർ സ്‌ക്വാഡിന്റെ' ട്രെയിലർ പ്രേക്ഷകരിലേക്ക്

നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്

MediaOne Logo

Web Desk

  • Updated:

    2023-09-07 14:55:00.0

Published:

7 Sept 2023 8:21 PM IST

Mammoottys birthday,  trailer of Mammoottys film, Kannur Squad  trailer  was released, latest malayalam news, മ്മൂട്ടിയുടെ ജന്മദിനം, മമ്മൂട്ടിയുടെ ചിത്രത്തിന്റെ ട്രെയിലർ, കണ്ണൂർ സ്ക്വാഡ് ട്രെയിലർ പുറത്തിറങ്ങി, ഏറ്റവും പുതിയ മലയാളം വാർത്തകള്‍
X

മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രയിലർ മമ്മൂട്ടി പിറന്നാൾ ദിനത്തിൽ റിലീസായി. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ട്രയിലർ സമൂഹത്തിൽ നടന്ന പല കുറ്റകൃത്യങ്ങളും കുറ്റവാളികളെ കണ്ടെത്തിയ പരിശ്രമങ്ങളെയും ആസ്പദമാക്കി ഒരുങ്ങുന്ന റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലെർ ആണെന്നാണ് സൂചിപ്പിക്കുന്നത്. നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

മമ്മൂക്കയോടൊപ്പം ചിത്രത്തിൽ കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക് ഉടനെത്തും. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ.

കണ്ണൂർ സ്‌ക്വാഡിന്റെ ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.

TAGS :

Next Story